മാഹിപാലം അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിൽ
മാഹി:ശോച്യാവസ്ഥയിലായ മാഹിപാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നത് ഒച്ചിന്റെ വേഗത്തിലെന്ന് നാട്ടുകാരുടെ പരാതി. ഏപ്രിൽ 28ന് രാവിലെ അടച്ചിട്ട പാലത്തിന്റെ ഉപരിതലത്തിലെ ടാറിങ് നടത്തിയ ഭാഗം രണ്ട് ദിവസത്തിനകം നീക്കിയെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ തകർന്ന പഴയ എക്സ്പാൻഷൻ ജോയന്റുകൾ (സ്ട്രിപ് സീൽ) നീക്കം ചെയ്യുന്നതിന് ഏറെ സമയമെടുക്കുകയാണ്. 12 ദിവസത്തെ പ്രവൃത്തി കണക്കാക്കി 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, പാലത്തിന്റെ ഇളകിയ സ്ട്രിപ് സീലുകൾക്ക് പകരം പുതിയവ സ്ലാബുകൾക്കിടയിൽ പ്രത്യേകതരം കോൺക്രീറ്റിലാണ് ഉറപ്പിക്കുന്നത്. നാല് എക്സ്പാൻഷൻ … Read more