യാത്രക്കാർ കൈയൊഴിഞ്ഞു; ഡബിൾ ഡക്കർ കട്ടപ്പുറത്ത്
തലശ്ശേരി: യാത്രക്കാർ കൈയൊഴിഞ്ഞതിനാൽ കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് ഓട്ടം നിർത്തി. ഫെബ്രുവരിയിൽ തിരുവനന്തപുരത്തുനിന്ന് എത്തിച്ച ബസ് ഉത്സവത്തിമിർപ്പിലാണ് തലശ്ശേരിയിൽ യാത്ര തുടങ്ങിയത്. മാർച്ച് ആദ്യവാരം തലശ്ശേരി നഗരസഭ സംഘടിപ്പിച്ച തലശ്ശേരി കാർണിവലിന് ഡബിൾ ഡക്കറിലെ യാത്ര ജനത്തെ ഏറെ ആകർഷിച്ചിരുന്നു. ഉഷ്ണകാലം തുടങ്ങിയതോടെ ഡബിൾ ഡക്കറിൽ യാത്രക്കാർ കയറാതായി. ബസ് ഇപ്പോൾ കോണോർ വയലിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ്. ഫെബ്രുവരി 22ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറും സ്പീക്കർ എ.എൻ. ഷംസീറും യാത്ര ചെയ്താണ് ബസ് ഉദ്ഘാടനം … Read more