വിടവാങ്ങിയത് പയ്യന്നൂരിന്റെ നാട്ടുനന്മ
കെ. രാഘവൻ സൈക്കിളിൽ (ഫയൽ പടം ) പയ്യന്നൂർ: പയ്യന്നൂരിലെ കല്യാണ പന്തലിലും മരണവീട്ടിലും ഉത്സവ പറമ്പിലും കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി ആഡംബരമേതുമില്ലാത്ത ഒരു സൈക്കിളിൽ കെ. രാഘവൻ എന്ന നാട്ടുകാരുടെ പ്രിയ കെ.ആറിന്റെ സാന്നിധ്യമുണ്ട്. ഉറച്ച കമ്യൂണിസ്റ്റാണ് എന്നാൽ. നാട്ടുകാരുമായി ഇടപഴകുന്നതിൽ മതമോ രാഷ്ട്രീയമോ ആ മനുഷ്യ സ്നേഹിക്കില്ല. ഉച്ചവരെ കൃഷിയിടത്തിൽ. ഒപ്പം പശു പരിപാലനവും. പാർട്ടി പരിപാടികൾ ഇല്ലെങ്കിൽ കൃഷിയും കന്നുകാലി പരിപാലനവും കഴിഞ്ഞാണ് പയ്യന്നൂരിലെത്തുക. തെക്കേ ബസാറിലൂടെ സൈക്കിളോടിച്ചുവന്ന് അതേ വഴിയിലൂടെ തിരിച്ചു … Read more