നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ മൊഴി ഉടൻ രേഖപ്പെടുത്തില്ല
കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ മൊഴി ഉടൻ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തില്ല. ആവശ്യമാണെങ്കിൽ മാത്രം കുടുംബത്തിന്റെ മൊഴിയെടുക്കാമെന്ന നിലപാടിലാണ് അന്വേഷണസംഘം. സംസ്കാരം നടന്ന ദിവസം രാവിലെ, അന്ന് കേസ് അന്വേഷിച്ച സംഘം നവീൻ ബാബുവിന്റെ ഭാര്യയുടെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽനിന്ന് കൂടുതലായി മറ്റൊന്നും നിലവിൽ രേഖപ്പെടുത്താനില്ലാത്തതിനാലാണ് മൊഴിയെടുക്കാത്തത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ജാമ്യാപേക്ഷയിലെ വാദത്തിലും … Read more