നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്; നിരപരാധിത്വം തെളിയിക്കും -പി.പി. ദിവ്യ
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും തന്റെ ഇടപെടൽ സദുദ്ദേശപരമായിരുന്നുവെന്നും കണ്ണൂർ പള്ളിക്കുന്ന് ജയിലിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരപരാധിത്വം തെളിയിക്കാൻ കോടതി അവസരം തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ അദ്ദേഹത്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ദിവ്യ … Read more