നിധി കാണാൻ നാടൊഴുകി
ശ്രീകണ്ഠപുരം: പഴങ്കഥകളിൽ മാത്രം വായിച്ചറിഞ്ഞ നിധി കാണാൻ നാട്ടുകാർ ഒഴുകിയെത്തി. വെള്ളിനാണയങ്ങളും മുത്തുമണികളും കണ്ടതോടെ കണ്ണുകളിലാകെ കൗതുകം. ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡിൽ പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപെത്തെ റബർ തോട്ടത്തിൽനിന്നാണ് രണ്ട് ദിവസമായി നിധിശേഖരം കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി ശേഖരം കണ്ടെത്തിയത്. ആയിഷ, സുഹറ എന്നിവരാണ് നിധിശേഖരം ആദ്യം കണ്ടത്. ഭണ്ഡാരം പോലുള്ള ചെമ്പുപാത്രവും ചിതറിയ നിലയിൽ ആഭരണങ്ങളുമാണ് ലഭിച്ചത്. കൂടോത്രമാണോയെന്ന തമാശ പറഞ്ഞ് ഇവ അവിടെ വെച്ച് മറ്റുതൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു. … Read more