‘പരേതർ’ ഹിയറിങ്ങിന് ഹാജരായി; ജീവനുള്ള തെളിവുമായി
അയിശു, കുഞ്ഞലു എന്നിവർ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസര്‍ മുമ്പാകെ യു.ഡി.എഫ് നേതാക്കൾക്കൊപ്പം ഹിയറിങ്ങിന് ഹാജരായപ്പോൾ തലശ്ശേരി: മരിച്ചതായി തെറ്റിദ്ധരിപ്പിച്ച് ടെമ്പിൾ വാർഡിലെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കാനുള്ള ശ്രമം ജീവിച്ചിരിക്കുന്നവർ തെളിവുമായി എത്തിയപ്പോൾ പൊളിഞ്ഞു. ടെമ്പിള്‍ വാര്‍ഡിലെ അറയിലകത്ത് തായലക്കണ്ടി വീട്ടില്‍ എ.ടി. അയിശു, കനോത്ത് ചങ്കരോത്ത് തട്ടാന്‍ വീട്ടില്‍ സി.ടി. കുഞ്ഞലു എന്നിവരാണ് തെളിവുമായി നഗരസഭ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ മുമ്പാകെ വെള്ളിയാഴ്ച ഹിയറിങ്ങിന് ഹാജരായത്. രണ്ട് പേരും ‘മരിച്ചു’ എന്ന് കാണിച്ച് പേര് നീക്കുന്നതിന് … Read more