ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; ര​ണ്ടു​പേ​ര്‍ക്കെ​തി​രെ കേ​സ്

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; ര​ണ്ടു​പേ​ര്‍ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: നെ​ത​ർ​ലൻഡ്സിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ട് യു​വാ​ക്ക​ളി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ര്‍ക്കെ​തി​രെ കേ​സ്. ആ​ല​പ്പു​ഴ സ്വ​ദേ​ശി ല​ക്ഷ്മി സ​ദ​നം രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, തൃ​ശൂ​ര്‍ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ല​ക്കോ​ട് ക​ണി​യ​ന്‍ചാ​ലി​ലെ കാ​വും​പു​റ​ത്ത് ബൈ​ജു​മോ​ന്‍ വ​ര്‍ഗീ​സ്, കൂ​ട​പ്ര​ത്തെ വാ​വോ​ലി​ക്ക​ല്‍ അ​ന​ന്തു ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​ക​ളാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് ഒ​രു​ല​ക്ഷം വീ​ത​മാ​ണ് രാ​ജേ​ന്ദ്ര​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത്. നെ​ത​ര്‍ല​ൻഡി​ല്‍ ഇ​ല​ക്ട്രീ​ഷ്യ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബൈ​ജു​മോ​നി​ല്‍നി​ന്ന് 2024 ജ​നു​വ​രി 31നാ​ണ് രാ​ജേ​ന്ദ്ര​ന്‍ പി​ള്ള ഒ​രു​ല​ക്ഷം കൈ​ക്ക​ലാ​ക്കി​യ​ത്. … Read more

ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും ഏഴരക്കാണ് സ്കൂൾ, ഇവിടെ എന്തിന് വാശി? -എ.എൻ. ഷംസീർ

ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും ഏഴരക്കാണ് സ്കൂൾ, ഇവിടെ എന്തിന് വാശി? -എ.എൻ. ഷംസീർ

കണ്ണൂർ: ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും രാവിലെ ഏഴരക്കും എട്ടിനുമാണ് സ്കൂൾ പ്രവർത്തനസമയമെന്നും ഇവിടെ മാത്രം എന്തിന് വാശി പിടിക്കുന്നതെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കാലത്തിന് അനുസരിച്ച് മാറാൻ എല്ലാവരും തയാറാവണമെന്നും മദ്രസ പഠനത്തിന്റെ കാര്യത്തിൽ മത പണ്ഡിതർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കതിരൂർ പുല്യോട് ഗവ.എൽ.പി സ്കൂളിന്റെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. വിദേശരാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ വരെ രാവിലെ ഏഴരക്കാണ് സ്കൂൾ സമയം തുടങ്ങുന്നത്. ഇവിടെയെത്തുമ്പോൾ അതൊന്നും പറ്റില്ല. പത്തുമണിക്കേ പറ്റൂ. … Read more

ചരിത്രം ഈ ഫ്രെയിം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

ചരിത്രം ഈ ഫ്രെയിം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

സി.​എം.​വി. ന​മ്പീ​ശ​ൻ പ​ക​ർ​ത്തി​യ പി. കൃ​ഷ്ണ​പി​ള്ള​യു​ടെ ചി​ത്രം പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ന​ടു​ത്ത് കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ത്തി​ൽ ആ​ല​പ്പ​ട​മ്പി​ലെ സി.​എം.​വി. ന​മ്പീ​ശ​ൻ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ പ​ഴ​യ റോ​ളീ​കോ​ർ​ഡ് കാ​മ​റ​യും 120 എം.​എം ഫി​ലി​മും ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ​ത് ഒ​രു ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഫോ​ട്ടോ​യി​ലൂ​ടെ​യാ​ണ്. കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് അ​ടി​ത്ത​റ പാ​കി​യ പി. ​കൃ​ഷ്ണ​പി​ള്ള​യു​ടേ​താ​ണ് ന​മ്പീ​ശ​ന്റെ പ്ര​ശ​സ്ത​മാ​യ ആ ​ച​രി​ത്ര​ചി​ത്രം. ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​വും കൃ​ഷ്ണ​പി​ള്ള​യു​ടെ ഓ​ർ​മ​ദി​ന​വും പി​ന്നീ​ടെ​ന്നോ ഒ​രു ദി​വ​സ​മാ​യ​ത് യാ​ദൃ​ച്ഛി​ക​മാ​ണെ​ങ്കി​ലും ആ ​ഫോ​ട്ടോ ഇ​ന്നും ച​രി​ത്ര​ത്തോ​ടൊ​പ്പം ത​ന്നെ സ​ഞ്ച​രി​ക്കു​ന്നു. … Read more

എ.ടി.എം സെക്യൂരിറ്റി ജീവനക്കാരന് മർദനം; മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

എ.ടി.എം സെക്യൂരിറ്റി ജീവനക്കാരന് മർദനം; മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

ശ്യാം​ജി​ത്ത്, യാ​ദ​വ്, സൗ​ര​വ് പാ​നൂ​ർ: കാ​പ്പാ​ക്കേ​സി​ലും ക​വ​ർ​ച്ച​ക്കേ​സി​ലും ഒ​ളി​വി​ൽ ക​ഴി​യ​വെ എ.​ടി.​എം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​ന് മൂ​ന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ തൃ​ശൂ​രി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. കൊ​ല​പാ​ത​ക കേ​സു​ക​ളി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ചെ​ണ്ട​യാ​ട് കു​നു​മ്മ​ലി​ലെ ക​മ​ല​ദ​ള​ത്തി​ൽ ശ്യാം​ജി​ത്ത്, പാ​നൂ​ർ വ​ള്ള​ങ്ങാ​ട് സ്വ​ദേ​ശി യാ​ദ​വ്, ക​ണ്ണ​വം സ്വ​ദേ​ശി സൗ​ര​വ് എ​ന്നി​വ​രെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ചേ​ല​ക്ക​ര പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച​ത്. ശ്യാം​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം ചേ​ല​ക്ക​ര​യി​ൽ എ.​ടി.​എം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ക്കു​ക​യും … Read more

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ

മധുസൂദനൻ ത​ളി​പ്പ​റ​മ്പ്: പ​ത്തു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ത​ളി​പ്പ​റ​മ്പി​ലെ വ്യാ​പാ​രി​യെ അ​റ​സ്റ്റു​ചെ​യ്‌​തു. ത​ളി​പ്പ​റ​മ്പ് മാ​ർ​ക്ക​റ്റി​ൽ തൈ​രും സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന കീ​ഴാ​റ്റൂ​രി​ലെ കെ.​വി. മ​ധു​സൂ​ദ​ന​നാ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ക​ഴി​ഞ്ഞ മാ​സം പ​ത്തി​ന് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. കു​ട്ടി​യോ​ട് മ​ധു​സൂ​ദ​ന​ൻ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​വ് ചൈ​ൽ‌​ഡ് ലൈ​ൻ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. ചൈ​ൽ​ഡ്‌​ലൈ​ൻ അ​ധി​കൃ​ത​ർ കൗ​ൺ​സ​ലി​ങ് ന​ട​ത്തി പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തിയത് 9.55 കോടി

മാലിന്യം വലിച്ചെറിയൽ; പിഴ ചുമത്തിയത് 9.55 കോടി

ത​ളി​പ്പ​റ​മ്പ്: കേ​ര​ള​ത്തി​ൽ പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രി​ൽ​നി​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സം​കൊ​ണ്ട് പി​ഴ ചു​മ​ത്തി​യ​ത് 9.55 കോ​ടി രൂ​പ​യെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഇ​തി​ൽ 30 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വാ​ട്ട്‌​സ്ആ​പ് വ​ഴി ല​ഭി​ച്ച പ​രാ​തി​യി​ൽ ചു​മ​ത്തി​യ പി​ഴ​യാ​ണ്. ഇ​ങ്ങ​നെ പ​രാ​തി അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ തു​ക​യു​ടെ നാ​ലി​ലൊ​ന്ന് സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​ന്റെ വ്യ​ക്ത​മാ​യ വി​ഡി​യോ 9446700800 എ​ന്ന വാ​ട്ട്സ്ആ​പ് ന​മ്പ​റി​ലൂ​ടെ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.