മു​ഴ​പ്പി​ല​ങ്ങാ​ട് ന​ട​പ്പാലം നി​ർ​മാ​ണം നി​ല​ച്ച​നി​ല​യി​ൽ

മു​ഴ​പ്പി​ല​ങ്ങാ​ട് ന​ട​പ്പാലം നി​ർ​മാ​ണം നി​ല​ച്ച​നി​ല​യി​ൽ

ന​ട​പ്പാലം നിർമാണം പാതിവഴിയിൽ നിലച്ചനിലയിൽ മു​ഴ​പ്പി​ല​ങ്ങാ​ട്: മ​ഠ​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​ക്കു മു​ക​ളി​ലാ​യി ന​ട​പ്പാലത്തിന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും നി​ർ​മാ​ണം വൈ​കു​ക​യാ​ണ്. ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ൽ റോ​ഡി​ന് മ​ധ്യ​ത്തി​ലാ​യി കോ​ൺ​ക്രീ​റ്റി​ൽ അ​ടി​ത്ത​റ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പി​ന്നീ​ടി​ങ്ങോ​ട്ട് നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​ർ​നി​ർ​മാ​ണം ഒ​ന്നും​ത​ന്നെ ന​ട​ന്നി​ട്ടി​ല്ല. പാ​ത​യു​ടെ ഒ​രു വ​ശ​ത്തു​ള്ള​വ​ർ മ​റു​വ​ശ​ത്തെ​ത്താ​ൻ സ​ർ​വി​സ് റോ​ഡു​ക​ഴി​ഞ്ഞാ​ൽ ആ​റു​വ​രി​പ്പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ന​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​മു​ന​മ്പി​ലൂ​ടെ​യാ​ണ്. നി​ര​ന്ത​രം ചീ​റി​പ്പാ​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ന്നി​ടി​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ നി​ര​വ​ധി … Read more

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ചു

ക​ന​ക​രാ​ജ്, സ​ന്തോ​ഷ് കു​മാ​ർ, മാ​രി ശെ​ൽ​വം തലശ്ശേരി: വർഷങ്ങളായി അടച്ചിട്ട മരമില്ലിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന യന്ത്രഭാഗങ്ങൾ മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും ആക്രി ഇടപാടുകാരും പിടിയിലായി.വീനസ് കോർണറിലെ സിറ്റി സെന്ററിന് പിറകിലുള്ള സതേൺ വിനിയേഴ്സ് ആൻഡ് വുഡ് വർക്സ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കതിരൂർ ആറാം മൈലിലെ കനകരാജ് (64), ആക്രി ഇടപാടുകാരായ പാട്യത്തെ മാരി ശെൽവം (30), വടകര പുറമേരിയിലെ വി. സന്തോഷ് കുമാർ (29) എന്നിവരാണ് പിടിയിലായത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യന്ത്രങ്ങൾ കാണാനില്ലെന്ന … Read more

കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി പിൻ വശത്തു നിന്നു മീൻ മുറിക്കുകയായിരുന്ന വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സി.പി.എമ്മിന്റെ കൗണ്‍സിലര്‍ മൂര്യാട് സ്വദേശി പി.പി. രാജേഷിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് കൂത്തുപറമ്പ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ നാണുവിന്റെ ഭാര്യ പി. ജാനകിയുടെ ഒരു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ … Read more

തീപിടിച്ച സമുച്ചയത്തിലെ മാലിന്യം ഒറ്റരാത്രികൊണ്ട് നീക്കി

തീപിടിച്ച സമുച്ചയത്തിലെ മാലിന്യം ഒറ്റരാത്രികൊണ്ട് നീക്കി

കെ.വി. കോംപ്ലക്സിലെ മാലിന്യം നീക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രം തളിപ്പറമ്പ്: അഗ്നി താണ്ഡവമാടി അവശേഷിപ്പിച്ച മാലിന്യം 10 മണിക്കൂർ കൊണ്ട് നീക്കം ചെയ്തു. ഈ മാസം ഒമ്പതിനാണ് ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയോരത്തെ കെ.വി. കോംപ്ലക്സ് അഗ്നി വിഴുങ്ങിയത്. ഇവിടുെത്ത മാലിന്യമാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കുശേഷം ദുരന്ത നിവാരണ മാനദണ്ഡ പ്രകാരം നീക്കം ചെയ്തത്. തീപിടിത്തത്തെ തുടർന്ന് കുന്നുകൂടിയ ജൈവ-ഖരമാലിന്യം മുസ്‍ലിം യൂത്തീഗ് വൈറ്റ്ഗാർഡ് പ്രവർത്തകരാണ് ഒറ്റ രാത്രി കൊണ്ട് നീക്കം ചെയ്തു ചരിത്രം കുറിച്ചത്. … Read more

വ​യോ​ധി​ക​ന് മ​ർ​ദ​നം; ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേ​സ്

വ​യോ​ധി​ക​ന് മ​ർ​ദ​നം; ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേ​സ്

തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണന്റെ (74) പരാതിയിലാണ് സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഈ മാസം 12ന് വൈകീട്ട് നാലിന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പരാതിക്കാരൻ ബസിൽ കയറുന്ന സമയം ചവിട്ടുപടിയിൽ തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിൽ തടഞ്ഞുവെച്ച് മർദിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

‘പൊലീസ് അന്വേഷണത്തിൽ വീഴ്ചകളുണ്ട്; ദിവ്യ അടക്കമുള്ളവരുടെ ഫോൺ വിളികൾ പരിശോധിച്ചില്ല’; കൂടെ നിന്നവരോട് മാത്രം നന്ദി; നവീൻ ബാബുവിന്‍റെ കുടുംബം

‘പൊലീസ് അന്വേഷണത്തിൽ വീഴ്ചകളുണ്ട്; ദിവ്യ അടക്കമുള്ളവരുടെ ഫോൺ വിളികൾ പരിശോധിച്ചില്ല’; കൂടെ നിന്നവരോട് മാത്രം നന്ദിയെന്ന് നവീൻ ബാബുവിന്‍റെ കുടുംബം

മഞ്ജുഷ, നവീൻ ബാബു, പി.പി. ദിവ്യ പത്തനംതിട്ട: എൽ.ഡി.എഫ് സർക്കാറിനെയും സി.പി.എമ്മിനെയും പിടിച്ചു കുലുക്കിയ കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തിൽ ഒരു വർഷം പൂർത്തിയാകുമ്പോൾ പ്രതികരണവുമായി കുടുംബം. നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ തുടരന്വേഷണമാണ് ആവശ്യപ്പെട്ടതെന്ന് സഹോദരൻ പറഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, കേസിന്‍റെ അഡീഷനൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് നിർണായക കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടു. അന്വേഷിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം മറച്ചുവെച്ചാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അതിനാലാണ് 13 കാര്യങ്ങൾ … Read more