ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം: ഒരാൾകൂടി അറസ്റ്റിൽ
ഷിനോജ് ചക്കരക്കല്ല്: ബംഗളൂരുവിലെ ബേക്കറി ഉടമ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇരിക്കൂർ പടയങ്ങോട് പുതിയ പുരയിൽ ഹൗസിൽ ഷിനോജിനെ (40)യാണ് ചക്കരക്കല്ല് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്. തട്ടിക്കൊണ്ടു പോയി പണം കവർന്ന സംഭവത്തിൽ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ബേക്കറി ഉടമയായ ഏച്ചൂർ കമാൽപീടികയിലെ തവക്കൽ ഹൗസിൽ പി.പി. റഫീഖി (45)നെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി … Read more