അഴീക്കൽ കൊലപാതകം: മൃതദേഹം ഇന്ന് ഒഡിഷയിലേക്ക് കൊണ്ടുപോകും
അഴീക്കൽ: ചൊവ്വാഴ്ച രാവിലെ അഴീക്കലിൽ പണി നടക്കുന്ന കെട്ടിടത്തിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയായ ഒഡിഷ സ്വദേശി രമേഷ് ദാസിന്റെ (45) മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റുമോർട്ടത്തിനുശേഷം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഒഡിഷ സർക്കാറിന്റെ സഹായത്തോടെ ആംബുലൻസിൽ വ്യാഴാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകാൻ ധാരണയായി. അന്തർസംസ്ഥാന തൊഴിലാളികളെ അടക്കം ചോദ്യം ചെയ്തതെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ചെങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അടിയുടെ ആഘാതത്തിൽ തലയോട്ടി തകർന്ന നിലയിലായിരുന്നു. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിനിൽക്കുന്നതായും പൊലീസ് … Read more