തളിപ്പറമ്പിനെ ദുഃഖത്തിലാക്കി സഹോദരങ്ങളുടെ വിയോഗം
തളിപ്പറമ്പ്: മഞ്ഞപ്പിത്തരോഗബാധയെ തുടർന്ന് സഹോദരങ്ങൾ മരണപ്പെട്ടത് തളിപ്പറമ്പിനെ ദുഃഖത്തിലും ആശങ്കയിലുമാക്കി. തളിപ്പറമ്പിലെ മുൻകാല വ്യാപാരി പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളായ എം. സാഹിർ, എം. അൻവർ എന്നിവരാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി മരിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ ഹിദായത്ത് നഗറിലാണ് ഇവരുടെ വീട്. കോഴിക്കോട് റെഡിമേയ്ഡ് മൊത്തം വ്യാപാരിയായ സാഹിറും അൻവറും ഏതാനും ദിവസങ്ങൾക്കു മുമ്പ് കുടുംബാംഗങ്ങൾക്കൊപ്പം കോഴിക്കോടുനിന്ന് ഭക്ഷണം കഴിച്ചിരുന്നു. അവിടെനിന്നാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് കരുതുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ സഹോദരങ്ങൾ മരണപ്പെട്ടത് പ്രദേശത്തുള്ള മുഴുവനാളുകളെയും ആശങ്കയിലാക്കി. മാസങ്ങൾക്കു … Read more