Tue. Jan 28th, 2025

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരൻമാർ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരൻമാർ മരിച്ചു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന സഹോദരൻമാർ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി. മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളായ തളിപ്പറമ്പ് ഹിദായത്ത് നഗർ റഷീദാസിൽ എം. സാഹിർ (40), എം. അൻവർ(44) എന്നിവരാണ് മരിച്ചത്.

മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്‌ചയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സാഹിർ മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അൻവറിന്റെ വിയോഗം.

ഏതാനും ദിവസം മുമ്പ് സാഹിറും അൻവറും കോഴിക്കോട് നിന്ന് കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു. അവിടെ നിന്നായിരിക്കാം മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് നിഗമനം. കുടുംബാംഗങ്ങളിൽ ചിലർക്കും രോഗം ബാധിച്ചിട്ടുണ്ട്. കോഴിക്കോട് റെഡിമെയ്‌ഡ് മൊത്ത വ്യാപാരിയാണ് സാഹിർ. പൂവ്വം കൂവേരി റോഡിലെ മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ് അൻവർ. 

സാഹിറിന്റെ ഭാര്യ: ഫരീദ (മാതമംഗലം). മക്കൾ: സനായ, ആമിന, അമാൻ. ഇരിക്കൂർ സ്വദേശിനി കദീജയാണ് അൻവറിന്റെ ഭാര്യ. നൂഹ ഫാത്തിമ, ഷീസ് മുഹമ്മദ്, ഹംദ് എന്നിവർ മക്കളാണ്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!