ലഹരി മരുന്നുമായി യുവാവ് പിടിയിൽ
അഴീക്കോട്: പൂതപാറ മയിലാടാത്തടത്ത് വാടക ക്വാർട്ടേഴ്സ് കേന്ദ്രികരിച്ച് അനധികൃത ലഹരിമരുന്ന് വിൽപന നടത്തിവരുകയായിരുന്ന യുവാവ് അറസ്റ്റിൽ. ഫാസില നിവാസിലെ കെ. ഫഹദ് (20) എന്നയാളെ 5.242 ഗ്രാം മെതാഫിറ്റാമിൻ, 10 ഗ്രാം കഞ്ചാവ് എന്നിവ കെ.എൽ. 13 എസ് 1600 നമ്പർ ഇന്നോവ കാറിൽ സൂക്ഷിച്ചനിലയിൽ ക്വാർട്ടേഴ്സിനു മുൻവശംവെച്ചാണ് പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ സി. ഷാബു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) കെ.സി. ഷിബു, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ടി. ഖാലിദ്, സിവിൽ എക്സൈസ് ഓഫിസർ പി.ടി. ശരത്, … Read more