കിടക്കയിൽ ചുറ്റിക, വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ; ശ്രീലേഖയെ കൊലപ്പെടുത്തി പ്രേമരാജൻ ജീവനൊടുക്കിയതെന്ന് സൂചന
കണ്ണൂര്‍: അലവിലില്‍ ദമ്പതികൾ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പുറത്ത് നിന്നുള്ള ആരുടെയും ഇടപെടൽ ഇല്ലെന്ന് പൊലീസ് നിഗമനം. കണ്ണൂർ കോർപറേഷൻ പരിധിയിലെ അലവിൽ അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ.കെ. ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ കിടപ്പുമുറിയിൽ നിലത്തു കത്തിക്കരിഞ്ഞ നിലയിലാണ്. സമീപത്തെ കിടക്കയിൽ ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി … Read more