കൊട്ടിയൂർ സമാന്തര പാത: തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും
പേരാവൂർ: കേളകം, കൊട്ടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വൈശാഖ മഹേത്സവത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കാൻ വിഭാവനം ചെയ്ത സമാന്തരപാതയുടെ നിർമാണപിഴവ് തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും. വേനൽമഴ ശക്തി പ്രാപിച്ചതോടെ റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ടുണ്ടായി ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമാവുകയുമാണ്. പഴയ റോഡിനെക്കാൾ ഉയർത്തി നിർമിച്ച പാതയുടെ പാർശ്വഭാഗങ്ങൾ താഴ്ചയുള്ളതാണ്. ഇത് മറക്കാൻ മണ്ണിട്ട് നികത്തിയതാണ് പ്രശ്ന കാരണം. വാഹനങ്ങൾ ടാർ റോഡിൽനിന്ന് വശങ്ങളിലേക്കിറങ്ങിയാൽ അപകടത്തിൽപെടും. കൊട്ടിയൂർ മന്ദംചേരി മുതൽ കണിച്ചാർ വരെ ഇതാണ് അവസ്ഥ. കൂടാതെ … Read more