നാലു വയസ്സുകാരന് പൊള്ളലേറ്റ സംഭവം; അംഗൻവാടി അധ്യാപികക്കും ഹെൽപർക്കും സസ്പെൻഷൻ
തലശ്ശേരി: പിണറായി അംഗൻവാടിയിൽ തിളച്ച പാൽ കുടിക്കാൻ നൽകി നാലു വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അംഗൻവാടി അധ്യാപിക വി. രജിത, ഹെൽപർ വി. ഷീബ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മറ്റ് രണ്ട് അംഗൻവാടികളിൽനിന്നായി അധ്യാപികക്കും ഹെൽപർക്കും ചാർജ് നൽകി. കുട്ടിക്ക് തിളച്ച പാൽ കുടിക്കാൻ നൽകിയ ഹെൽപർ വി. ഷീബക്കെതിരെ പിണറായി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത് നോട്ടീസ് അയച്ചതായി ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അറിയിച്ചു. പിണറായി പഞ്ചായത്ത് … Read more