16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: 16കാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ആലക്കോട് നെല്ലിപ്പാറ സ്വദേശി മുട്ടത്ത് സിത്തുജോസഫിനെയാണ് (28) തളിപ്പറമ്പ് ഇൻസ്പെക്ടർ ബെന്നി ലാൽ അറസ്റ്റുചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ആലക്കോട് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന സിത്തുജോസഫ് നിലവിൽ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ സിത്തു ജോസഫ് പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാളുമായുള്ള … Read more