ചരിത്രം ഈ ഫ്രെയിം; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം
സി.എം.വി. നമ്പീശൻ പകർത്തിയ പി. കൃഷ്ണപിള്ളയുടെ ചിത്രം പയ്യന്നൂർ: പയ്യന്നൂരിനടുത്ത് കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ മാത്തിൽ ആലപ്പടമ്പിലെ സി.എം.വി. നമ്പീശൻ എന്ന ഫോട്ടോഗ്രാഫറുടെ പഴയ റോളീകോർഡ് കാമറയും 120 എം.എം ഫിലിമും ചരിത്രത്തിന്റെ ഭാഗമായത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലൂടെയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറ പാകിയ പി. കൃഷ്ണപിള്ളയുടേതാണ് നമ്പീശന്റെ പ്രശസ്തമായ ആ ചരിത്രചിത്രം. ലോക ഫോട്ടോഗ്രഫി ദിനവും കൃഷ്ണപിള്ളയുടെ ഓർമദിനവും പിന്നീടെന്നോ ഒരു ദിവസമായത് യാദൃച്ഛികമാണെങ്കിലും ആ ഫോട്ടോ ഇന്നും ചരിത്രത്തോടൊപ്പം തന്നെ സഞ്ചരിക്കുന്നു. … Read more