കുഴികൾ നിറഞ്ഞ് കുട്ടിമാക്കൂൽ-എരഞ്ഞോളി പാലം റോഡ്
കുട്ടിമാക്കൂൽ – എരഞ്ഞോളി പാലം റോഡിലെ കുഴികൾ തലശ്ശേരി: കുട്ടിമാക്കൂൽ-എരഞ്ഞോളി പാലം റോഡിൽ യാത്ര ദുഷ്കരം. റോഡ് നിറയെ തലങ്ങും വിലങ്ങുമായി കുഴികളാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. ചെറുതായി പൊട്ടിയ ഭാഗങ്ങളിൽ ഇപ്പോൾ ഭീമൻ കുഴികളാണ്. റോഡ് പലയിടങ്ങളിലായി പൊട്ടിപ്പൊളിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ഇവിടെ ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവാണ്. മഞ്ഞോടിയിലെ ഗതാഗത സ്തംഭനം ഒഴിവാക്കി തലശ്ശേരി നഗരത്തിലെത്താമെന്നതിനാൽ കുട്ടിമാക്കൂൽ-എരഞ്ഞോളിപ്പാലം റോഡിനെ ആശ്രയിക്കുന്നത് നിരവധി യാത്രക്കാരാണ്. കോപ്പാലത്തേക്ക് ഇന്ധനം നിറക്കാൻ … Read more