കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പിൻവാതിൽ നിയമനം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
പയ്യന്നൂർ: പിന്‍വാതില്‍ നിയമനമാരോപിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ മെഡി. കോളജ് കവാടത്തില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകള്‍ തള്ളിമറിച്ച പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. സംഘർഷത്തിനിടയിൽ വനിത പൊലീസ് ഓഫിസർ നിലത്തുവീണു. എപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി മെഡിക്കല്‍ കോളജില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലെ മെഡ്കോ തസ്തികയിലേക്ക് പിന്‍വാതില്‍ വഴി നിയമനം നടത്തുന്നതായി ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല … Read more