കേ​ള​ക​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

കേ​ള​ക​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

കേ​ള​കം: ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൂ​ട്ട​ത്തോ​ടെ ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു. രാ​ത്രി​യും പ​ക​ലും ടൗ​ണി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്കൂ​ട്ടം പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ നേ​രെ പാ​ഞ്ഞ​ടു​ക്കാ​റു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഭ​യ​ന്നാ​ണ് ഇ​തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​ത്. ഇ​റ​ച്ചി​ക്ക​ട​ക​ളു​ടെ​യും മ​ത്സ്യ​ക്ക​ട​ക​ളു​ടെ​യും മു​ന്നി​ലാ​ണ് ഇ​വ​രു​ടെ താ​വ​ളം. നി​ര​വ​ധി​പേ​രെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ക്കു​ന്ന വാ​ർ​ത്ത വ​ന്നി​ട്ടും അ​ധി​കൃ​ത​ർ ഇ​തി​നെ​തി​രെ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ജ​നം പ​റ​യു​ന്ന​ത്. തെ​രു​വു​നാ​യെ പി​ടി​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ … Read more

കണ്ണൂരിൽ പൊരിവെയിൽ, റെഡ് അലെർട്ട് പിൻവലിച്ചു​; മഴ മുന്നറിയിപ്പ് കാരണം സ്കൂളുകൾക്ക് അവധി

കണ്ണൂരിൽ പൊരിവെയിൽ, റെഡ് അലെർട്ട് പിൻവലിച്ചു​; മഴ മുന്നറിയിപ്പ് കാരണം സ്കൂളുകൾക്ക് അവധി

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് പ്രവചിച്ച റെഡ് അലെർട്ട് പിൻവലിച്ചു. റെഡ് അലെർട്ടിനു പകരം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കണ്ണൂരിനൊപ്പം കാസർകോട്ടും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് പുതിയ പ്രവചനം. റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാൽ കാസർകോട് ജില്ലയിൽ ഇന്ന് പ്രഫഷനൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ … Read more

ഉടമ അറിയാതെ ബുള്ളറ്റ് ഓടിച്ചു; യുവാവിന് ആൾക്കൂട്ട മർദനം

ഉടമ അറിയാതെ ബുള്ളറ്റ് ഓടിച്ചു; യുവാവിന് ആൾക്കൂട്ട മർദനം

ത​ല​ശ്ശേ​രി: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റി​നോ​ട് ഭ്ര​മം മൂ​ത്ത് ഉ​ട​മ​യോ​ട് ചോ​ദി​ക്കാ​തെ ഓ​ടി​ച്ചു​പോ​യ യു​വാ​വി​ന് ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ ക​ന​ത്ത മ​ർ​ദ​നം. ത​ല​ശ്ശേ​രി ടൗ​ൺ ഹാ​ൾ ക​വ​ല​യി​ൽ റ​സ്റ്റ​റ​ന്റി​ന് മു​ന്നി​ൽ രാ​ത്രി​യാ​ണ് സം​ഭ​വം. പൊ​ന്നാ​നി സ്വ​ദേ​ശി​യും ച​മ്പാ​ട് കാ​റ്റ​റി​ങ് സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നു​മാ​യ യു​വാ​വാ​ണ് മ​ർ​ദ​ന​ത്തി​നിര​യാ​യ​ത്. റ​സ്റ്റ​റ​ന്റി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ഡീ​സ​ൽ ബു​ള്ള​റ്റ് ഉ​ട​മ​യ​റി​യാ​തെ യു​വാ​വ് ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. സ്റ്റാ​ർ​ട്ടാ​ക്കാ​ൻ താ​ക്കോ​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത ബു​ള്ള​റ്റാ​ണി​ത്. എ​ര​ഞ്ഞോ​ളി പാ​ലം വ​രെ ഓ​ടി​ച്ചു​പോ​യ ബു​ള്ള​റ്റ് യ​ഥാ​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​ച്ച​പ്പോ​ഴാ​ണ് ഉ​ട​മ​യ​റി​യു​ന്ന​ത്. ട്ര​യ​ൽ റ​ണ്ണാ​യി ഓ​ടി​ച്ചു നോ​ക്കി​യെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്റെ പ്ര​തി​ക​ര​ണം. … Read more

സൂരജ്​ വധക്കേസ്​: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു

സൂരജ്​ വധക്കേസ്​: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു

പി.എം. മനോരാജ്,  കൊല്ലപ്പെട്ട സൂരജ് കൊച്ചി: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട്​ സൂരജ്​ വധക്കേസിൽ ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകനും അഞ്ചാംപ്രതിയുമായ കൂത്തുപറമ്പ് പി.എം. മനോരാജിന്റെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മനോരാജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തലശ്ശേരി സെഷൻസ്​ കോടതി ഉത്തരവ് ചോദ്യംചെയ്ത് നൽകിയ അപ്പീലിനോടൊപ്പമാണ് … Read more

ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​യി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്നു

ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​യി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്നു

കേ​ള​കം: ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു കു​ട്ടി​യു​ടെ കു​റ​വി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്നു. ഒ​ന്നു മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ 100 ശ​ത​മാ​നം പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​നാ​ണ് ഈ ​ദു​ർ​വി​ധി. കാ​യി​ക അ​ധ്യാ​പ​ക ത​സ്തി​ക ഉ​ൾ​പ്പെ​ടെ ര​ണ്ട് ത​സ്തി​ക​യാ​ണ് ഇ​ല്ലാ​താ​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 70 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​ണ്. കാ​യി​ക അ​ധ്യാ​പ​ക​ന്റെ ത​സ്തി​ക ന​ഷ്ട​പ്പെ​ട്ടാ​ൽ സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ട്. കാ​യി​ക പ​രി​ശീ​ല​നം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​മേ​ഖ​ല​യി​ലെ … Read more

50 വ​ർ​ഷ​ത്തി​ലേ​റെ ക​ണ്ണൂ​രി​ന്റെ ആ​രോ​ഗ്യം കാ​ത്തു, ര​ണ്ടു​രൂ​പ​യി​ൽ; വി​ട​വാ​ങ്ങി​യ​ത് ജ​ന​കീ​യ ഡോ​ക്ട​ർ

50 വ​ർ​ഷ​ത്തി​ലേ​റെ ക​ണ്ണൂ​രി​ന്റെ ആ​രോ​ഗ്യം കാ​ത്തു, ര​ണ്ടു​രൂ​പ​യി​ൽ; വി​ട​വാ​ങ്ങി​യ​ത് ജ​ന​കീ​യ ഡോ​ക്ട​ർ

ഡോ.രൈരു ഗോപാൽ ക​ണ്ണൂ​ർ: ര​ണ്ടു രൂ​പ​ക്ക് ക​ണ്ണൂ​രി​ന്റെ ആ​രോ​ഗ്യം അ​മ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ കാ​ത്ത ജ​ന​കീ​യ ഡോ​ക്ട​ർ ഇ​നി​യി​ല്ല. സാ​ധാ​ര​ണ​ക്കാ​രു​ടെ ഹൃ​ദ​യം തൊ​ട്ട ഡോ​ക്ട​ർ രൈ​രു ഗോ​പാ​ൽ വി​ട​പ​റ​യു​മ്പോ​ൾ ക​ണ്ണീ​രാ​യി​രു​ന്നു ക​ണ്ണൂ​രി​ന്. ആ​തു​ര​സേ​വ​നം ക​ച്ച​വ​ട​മാ​കു​ന്ന കാ​ല​ത്ത് സൗ​ജ​ന്യ നി​ര​ക്കി​ൽ നാ​ടി​ന്റെ ആ​രോ​ഗ്യം കാ​ത്ത രൈ​രു ഡോ​ക്ട​ർ 18 ല​ക്ഷ​ത്തി​ല​ധി​കം രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും സ്നേ​ഹ​വും കു​റി​ച്ചു​കൊ​ടു​ത്താ​ണ് ജീ​വി​ത​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യ​ത്. പ​ണ​മു​ണ്ടാ​ക്കാ​നാ​ണെ​ങ്കി​ൽ മ​റ്റെ​ന്തെ​ങ്കി​ലും പ​ണി​ക്ക് പോ​യാ​ൽ മ​തി​യെ​ന്ന അ​ച്ഛ​​​ന്റെ ഉ​പ​ദേ​ശ​വും പ​രി​ശോ​ധ​ന​ക്കാ​യി ഒ​രു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്ട ദ​യ​നീ​യാ​വ​സ്ഥ​യു​മാ​ണ് ​രൈ​രു ഡോ​ക്ട​റെ പ​രി​ശോ​ധ​ന … Read more