ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പേരാവൂർ (കണ്ണൂർ): പേരാവൂർ തെരുവിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിധുൻ രാജാണ് (32) മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം.
പേരാവൂർ (കണ്ണൂർ): പേരാവൂർ തെരുവിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിധുൻ രാജാണ് (32) മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം.
മാഹി: പുതുച്ചേരി സർക്കാറിന്റെ ഗവ. ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജിൽ ഒന്നര ദശാബ്ദത്തിലേറെയായി അധ്യാപക-അനധ്യാപക തസ്തികയിൽ ജോലി ചെയ്തിരുന്നവർ പെരുവഴിയിലായി. അധ്യയന വർഷം തുടങ്ങി ഉത്തരവും ശമ്പളവുമില്ലാതെ രണ്ടുമാസം ജോലി ചെയ്തവരോട് ഈ മാസം ഒന്ന് മുതൽ പുതുക്കിയ ഓർഡർ ഇല്ലാത്തതിനാൽ സർക്കാർ ഭാഗത്തുനിന്ന് ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കരുതെന്ന് പ്രിൻസിപ്പൽ സന്താനസാമി അറിയിച്ചു. ലെക്ചറർമാർ, ലാബ് അസിസ്റ്റൻറ്, ലാബ് അറ്റൻഡൻറ് ഉൾപ്പെടെ 21 പേരാണ് പെരുവഴിയിലായത്. ഈ അധ്യായന വർഷത്തിൽ മുഴുവൻ സീറ്റുകളിലും അഡ്മിഷൻ … Read more
ഇരിട്ടി: ഭർതൃപീഡനം കാരണം ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെതിരെ വീണ്ടും കേസ്. ഇരിട്ടി കേളംപീടികയിലെ സ്നേഹ (25 ) ഭർതൃ പീഢനം കാരണം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കുഴിവിള വീട്ടിൽ ജിനീഷിനെതിരെയാണ് വീണ്ടും ഇരിട്ടി പോലീസ് കേസെടുത്തത്. സ്നേഹയുടെ മരണത്തെ തുടർന്ന് അറസ്റ്റിലായി റിമാൻഡിലായിരുന്ന ജിനീഷ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ സ്നേഹയുടെ കുടുംബത്തെയും കുട്ടിയേയും അപകീർത്തിപെടുത്തുന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചതിലാണ് വീണ്ടും കേസെടുത്തത്. … Read more
വില്ലേജ് ഓഫിസ് പണിയാന്‍ ഹൗസിങ് ബോര്‍ഡ് അനുവദിച്ച സ്ഥലം ഇരിട്ടി: കരിക്കോട്ടക്കരി വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാവുന്നു. അയ്യങ്കുന്ന് വില്ലേജ് വിഭജിച്ച് ആറളം വില്ലേജിലെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് 2021ൽ കരിക്കോട്ടക്കരി വില്ലേജ് രൂപവത്കരിച്ചത്. മലയോര മേഖലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി കര്‍ഷകര്‍ക്കും മറ്റു ജനവിഭാഗങ്ങള്‍ക്കും ആശ്വാസമായാണ് വില്ലേജ് നിലവിൽ വന്നത്. രൂപവത്കരണ ഘട്ടത്തില്‍ കരിക്കോട്ടക്കരി ടൗണിലെ വാടക കെട്ടിടത്തില്‍ ഓഫിസിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തിച്ചേരുന്ന വില്ലേജ് ഓഫിസ് … Read more
പ്രതി ദിനേഷ് അന്വേഷണ സംഘത്തോടൊപ്പം മാഹി: 25 പവൻ സ്വർണം കവർന്ന കേസിൽ പന്തക്കലിൽ രണ്ടുനാൾ ജോലി ചെയ്ത ഹോംനഴ്സിന്റെ ഭർതൃസഹോദരൻ അറസ്റ്റിൽ. ആറളം സ്വദേശിയായ ഹോംനഴ്സിനെയും ഭർത്താവിനെയും തിരയുകയാണ്. ശനിയാഴ്ച 25 പവൻ സ്വർണം കവർന്ന കേസിലാണ് ഹോംനഴ്സിന്റെ ഭർതൃസഹോദരനെ മാഹി സി.ഐ പി.എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറളം വെളിമാനം ഉന്നതിയിലെ പനച്ചിക്കൽ ഹൗസിലെ അനിയൻ ബാവ എന്ന പി. ദിനേഷിനെയാണ് (23) ആറളത്തുനിന്ന് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. പന്തക്കൽ … Read more
സതീശൻ തലശ്ശേരി: ഉളിയിൽ വെമ്പടിച്ചാൽ വീട്ടിൽ പാർവതി അമ്മയെ (86) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മകൻ കെ. സതീശനെയാണ് (55) തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. മദ്യപാനിയായ പ്രതി സ്വത്ത് വിറ്റ് പണം ചെലവഴിച്ചതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. 2018 മേയ് 13ന് ഉച്ചക്കുശേഷം 3.30നാണ് കേസിനാസ്പദമായ സംഭവം. പാർവതി അമ്മയുടെ … Read more