പൊയിലൂരിൽ കാട്ടുപന്നികൾ വാഴത്തോട്ടം നശിപ്പിച്ചു

പൊയിലൂരിൽ കാട്ടുപന്നികൾ വാഴത്തോട്ടം നശിപ്പിച്ചു

കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്ത നേ​ന്ത്ര​വാ​ഴ​ത്തോ​ട്ട​ത്തി​ൽ ക​ർ​ഷ​ക​ൻ രാ​ജീ​വ​ൻ പാ​നൂ​ർ: പൊ​യി​ലൂ​രി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ ക​ർ​ഷ​ക​ന്റെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു. വ​ട​ക്കെ പൊ​യി​ലൂ​ർ പാ​റ​യു​ള്ള പ​റ​മ്പി​ലെ മു​ള്ള​മ്പ്രാ​ൻ രാ​ജീ​വ​ന്റെ നേ​ന്ത്ര​വാ​ഴ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്ത​ത്. 150 ഓ​ളം വാ​ഴ​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. വി​ഷു വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​ണ് രാ​ജീ​വ​ൻ കൃ​ഷി​യി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ​ത്. ക​ർ​ഷ​ക​നാ​യ രാ​ജീ​വ​ൻ 25 സെ​ന്റ് സ്ഥ​ല​ത്ത് പ​രി​പാ​ലി​ച്ചി​രു​ന്ന 150ല​ധി​കം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ച​ത്. വി​ഷു​വി​ന് വി​ള​വെ​ടു​ക്കാ​നു​ള്ള ത​ല​ത്തി​ലെ​ത്തി​യ വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം … Read more

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ഫാ​സി​ൽ പ​ഴ​യ​ങ്ങാ​ടി: 14ഗ്രാം ​ക​ഞ്ചാ​വു​മാ​യി മാ​ടാ​യി വാ​ടി​ക്ക​ൽ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തെ പ​ള്ളി​ക്കി​ൽ മു​ക്രീ​ര​ക​ത്ത് ഫാ​സി​ൽ (40) നെ ​പ​ഴ​യ​ങ്ങാ​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ബ് ഇ​ൻ​സ്പ​ക്ട​ർ എ​ൻ.​കെ. സ​ത്യ​നാ​ഥ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന യു​വാ​വ് പൊ​ലി​സി​നെ ക​ണ്ട് പ​രു​ങ്ങു​ന്ന​ത് ക​ണ്ട് സം​ശ​യ​മു​ണ​ർ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​ത്. അ​ടി വ​സ്ത്ര​ത്തി​ന്റെ പോ​ക്ക​റ്റി​ൽ പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ഫ​സി​ൽ മേ​ഖ​ല​ക​ളി​ലെ ല​ഹ​രി വി​രു​ദ്ധ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ സ​ജീ​വാം​ഗ​മാ​ണ്. റെ​യ്ഡി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ … Read more

വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും; മിഷൻ ഫുഡ് ഫോഡർ വാട്ടർ പദ്ധതി ഊർജിതമാക്കി വനം വകുപ്പ്

വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും; മിഷൻ ഫുഡ് ഫോഡർ വാട്ടർ പദ്ധതി ഊർജിതമാക്കി വനം വകുപ്പ്

പേ​രാ​വൂ​ർ: വ​ന്യ​ജീ​വി​ക​ൾ​ക്കു വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ ഭ​ക്ഷ​ണ​വും വെ​ള്ള​വും സൗ​ക​ര്യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മി​ഷ​ൻ ഫു​ഡ് ഫോ​ഡ​ർ വാ​ട്ട​ർ പ​ദ്ധ​തി ഊ​ർ​ജി​ത​മാ​ക്കി വ​നം വ​കു​പ്പ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ൾ സാ​ന്നി​ധ്യം കൂ​ടിവ​രു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം വ​ന​ത്തി​നു​ള്ളി​ലെ ജ​ല​ദൗ​ർ​ല​ഭ്യ​ത​യും ഭ​ക്ഷ​ണ ക്ഷാ​മ​വു​മാ​ണ്. വ​നാ​തി​ർ​ത്തി​ക​ളോ​ട് ചേ​ർ​ന്നു​ള്ള കാ​ർ​ഷി​ക വൃ​ത്തി​ക​ളും, കാ​ലി​വ​ള​ർ​ത്ത​ലു​മാ​ണ് ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നും വ​ന്യ​ജീ​വി​ക​ളെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന് ഒ​രു പ​രി​ഹാ​ര​മെ​ന്ന​ത് വ​ന്യ ജീ​വി​ക​ൾ​ക്ക് വ​ന​ത്തി​ൽ ത​ന്നെ ഭ​ക്ഷ​ണ​വും ജ​ല​വും ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണെ​ന്ന തി​രി​ച്ച​റി​വി​നെതു​ട​ർ​ന്നാ​ണ് വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ വ​ന്യ​ജീ​വി​ക​ൾ​ക്ക് വെ​ള്ള​വും … Read more

വ്യാജവാറ്റ് കേന്ദത്തിലെ വാഷ് കുടിച്ച് ബാരലും തകർത്ത് കാ​ട്ടാ​ന

വ്യാജവാറ്റ് കേന്ദത്തിലെ വാഷ് കുടിച്ച് ബാരലും തകർത്ത് കാ​ട്ടാ​ന

ഫാം പുനരധിവാസ മേഖലയിൽ കാട്ടാന വാഷ് കുടിച്ച് ബാരൽ ചവിട്ടി ഒടിച്ച നിലയിൽ കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വ്യാ​ജ​മ​ദ്യം നി​ർ​മി​ക്കു​ന്ന​നാ​യി സൂ​ക്ഷി​ച്ച വാ​ഷ് കാ​ട്ടാ​ന കു​ടി​ച്ച​ശേ​ഷം ബാ​ര​ൽ ന​ശി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ്ലോ​ക്ക് 7 ൽ ​താ​മ​സ​ക്കാ​രെ​ത്താ​ത്ത കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്താ​ണ് 200 ലി​റ്റ​ർ ശേ​ഷി​യു​ള്ള ബാ​ര​ൽ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബാ​ര​ലി​ൽ കു​ടി​ച്ച​തി​ന്റെ ബാ​ക്കി​യെ​ന്ന നി​ല​യി​ൽ വാ​ഷും ക​ണ്ടെ​ത്തി. ഓ​ട​ൻ​തോ​ട് ബ്ലോ​ക്ക് 7 താ​ളി​പ്പാ​റ റോ​ഡി​ൽ 500 മീ​റ്റ​റോ​ളം മാ​റി വ​നം വ​കു​പ്പി​ന്റെ നൈ​റ്റ് … Read more

കൈവരിയാണ്, കണ്ടില്ലെന്ന് നടിക്കരുത്

കൈവരിയാണ്, കണ്ടില്ലെന്ന് നടിക്കരുത്

ചെ​റി​യ​വ​ള​പ്പി​ലെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ കൈ​വ​രി​യി​ല്ലാ​ത്ത താ​ഴ്ച അ​ഞ്ച​ര​ക്ക​ണ്ടി: പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ത്തെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്. അ​ഞ്ച​ര​ക്ക​ണ്ടി-​മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ ചെ​റി​യ​വ​ള​പ്പ് അ​ക്യു​ഡേ​റ്റ് പാ​ല​ത്തി​ന് താ​ഴെ​യാ​ണ് റോ​ഡി​നോ​ട് ചേ​ർ​ന്ന താ​ഴ്ച അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്ന​ത്. കൈ​വ​രി​യോ മ​റ്റ് സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത ഇ​വി​ടം അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ്.​ മൈ​ലാ​ടി ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ൽ നി​ന്നും പു​റ​ത്തേ​ക്ക് വി​ടു​ന്ന വെ​ള്ളം ഒ​ഴു​കു​ന്ന തോ​ടി​നോ​ട് ചേ​ർ​ന്ന റോ​ഡി​ലാ​ണ് കൈ​വ​രി വേ​ണ്ട​ത്. രാ​ത്രി സ​മ​യ​ത്താ​ണ് അ​പ​ക​ട​ത്തി​ന് ഏ​റെ സാ​ധ്യ​ത​യു​ള്ള​ത്. വെ​ളി​ച്ച​ക്കു​റ​വു​ള്ള ഈ ​സ്ഥ​ല​ത്ത് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​ണെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വും. … Read more

വന്യജീവികളെ വിരട്ടാൻ കണ്ടുപിടുത്തവുമായി കണ്ണൂരിൽ നിന്ന് രണ്ട് എൻജീയർമാർ;‘ഫാം ഗാർഡ്’ പരീക്ഷണം വിജയം

വന്യജീവികളെ വിരട്ടാൻ കണ്ടുപിടുത്തവുമായി കണ്ണൂരിൽ നിന്ന് രണ്ട് എൻജീയർമാർ;‘ഫാം ഗാർഡ്’ പരീക്ഷണം വിജയം

വന്യജീവികളെ പ്രതിരോധിക്കാൻ രൂപകൽപന ചെയ്ത ഫാം ഗാർഡുമായി യുവ എൻജിനീയർമാരായ വി.വി. ജിഷോയ്, പി.വി. ശ്രീദേവ് എന്നിവർ ആറളം ഫാം അധികൃതർക്കൊപ്പം കേ​ള​കം: ക​ടു​വ​യാ​യാ​ലും കാ​ട്ടാ​ന​യാ​യാ​ലും വി​ര​ണ്ടോ​ടു​ന്ന ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന ഫാം ​ഗാ​ർ​ഡ് എ​ന്ന ഉ​പ​ക​ര​ണം ആ​റ​ളം ഫാ​മി​ൽ പ​രീ​ക്ഷ​ണ വി​ജ​യം ക​ണ്ട​തോ​ടെ വ​ന്യ ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്കും പ്ര​തീ​ക്ഷ​യാ​കു​ന്നു. എ​ൻ​ജി​നി​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളു​ടെ ക​ണ്ടു​പി​ടു​ത്ത​മാ​ണി​ത്. പി.​വി.​സി പൈ​പ്പി​നു​ള്ളി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഫാം ​ഗാ​ർ​ഡ് എ​ന്ന ഉ​പ​ക​ര​ണം വ​ന്യ​ജീ​വി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ഫാം … Read more