
ചക്കരക്കല്ല്: തെരുവുനായുടെ ആക്രമണത്തിൽ ചക്കരക്കല്ലിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ 35ഓളം പേർക്ക് പരിക്കേറ്റു. മുഖത്ത് കടിയേറ്റ് ഗുരുതര പരിക്കുകളോടെ ഇരിവേരിയിലെ ടി.കെ. രാമചന്ദ്രനെ ചാലയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്രവിതരണത്തിനിടെയാണ് രാമചന്ദ്രന് തെരുവുനായുടെ കടിയേറ്റത്. മൂന്നു പേർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടി.
വ്യാഴാഴ്ച രാവിലെ ഏഴോടെ അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെ ചാല കോയ്യോട്, പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ ഭാഗങ്ങളിലാണ് തെരുവുനായുടെ ആക്രമണമുണ്ടായത്.�