മുഴപ്പിലങ്ങാട് നടപ്പാലം നിർമാണം നിലച്ചനിലയിൽ
നടപ്പാലം നിർമാണം പാതിവഴിയിൽ നിലച്ചനിലയിൽ മുഴപ്പിലങ്ങാട്: മഠത്തിന് സമീപം ദേശീയപാത ആറുവരിപ്പാതക്കു മുകളിലായി നടപ്പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർമാണം വൈകുകയാണ്. ജൂലൈ ആദ്യവാരത്തിൽ റോഡിന് മധ്യത്തിലായി കോൺക്രീറ്റിൽ അടിത്തറ നിർമാണം പൂർത്തിയാക്കിയിരുന്നു. പിന്നീടിങ്ങോട്ട് നാലു മാസം കഴിഞ്ഞിട്ടും തുടർനിർമാണം ഒന്നുംതന്നെ നടന്നിട്ടില്ല. പാതയുടെ ഒരു വശത്തുള്ളവർ മറുവശത്തെത്താൻ സർവിസ് റോഡുകഴിഞ്ഞാൽ ആറുവരിപ്പാത മുറിച്ചുകടക്കാൻ നടന്നുപോകുന്നത് അപകടമുനമ്പിലൂടെയാണ്. നിരന്തരം ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ വന്നിടിക്കാൻ സാധ്യത ഏറെയാണ്. ഇത്തരത്തിൽ പാത മുറിച്ചുകടക്കുന്നവർക്ക് വാഹനമിടിച്ച് പരിക്കേറ്റ നിരവധി … Read more