മാഹി തിരുനാൾ; ഭക്തിസാന്ദ്രമായി നഗരപ്രദക്ഷിണം

മാഹി തിരുനാൾ; ഭക്തിസാന്ദ്രമായി നഗരപ്രദക്ഷിണം

ദീ​പാ​ലം​കൃ​ത​മാ​യ വാ​ഹ​ന​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള ന​ഗ​ര പ്ര​ദ​ക്ഷി​ണം മാഹി: സെന്റ് തെരേസ ബസലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് തീർഥാടകർ മാഹിയിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നു. അലങ്കരിച്ച തേരിലായിരുന്നു മയ്യഴിയമ്മയുടെ നഗര പ്രദക്ഷിണം. ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി 7.45ന് ബസലിക്ക പരിസരത്തുനിന്ന് പുറപ്പെട്ട് പഴയ പോസ്റ്റോഫിസ്, ടാഗോർ പാർക്ക്‌, ആശുപത്രി ജങ്ഷൻ വഴി പൂഴിത്തല, ശ്രീകൃഷ്ണ ക്ഷേത്രം, ലാഫാർമ റോഡ്, ആനവാതുക്കൽ അമ്പലം … Read more

ദോഹയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ദോഹയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

എ.പി. സഫ്വാൻ നാസർ ദോഹ: പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിന്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ മരിച്ചു. 22 വയസ്സായിരുന്നു. ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ് ജീവനക്കാരനായിരുന്നു. മാതാവ്: എ.പി. സറൂജ. സഹോദരങ്ങൾ: സിനാൻ എ.പി, മുഹമ്മദ് സിദാൻ എ.പി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് കിയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടത്തും.

കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി

അബ്ദുൽ സലീം ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ പുത്തൻപള്ളിയിൽ മത്തിപറമ്പ് സ്വദേശി തളിയൻ തോട്ടോളി അബ്ദുൽ സലീം ഖത്തറിൽ മരണപ്പെട്ടു. 61 വയസ്സായിരുന്നു. റവാബി ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പരേതനായ അബ്ദു. മാതാവ്: പരേതയായ അലീമ. ഭാര്യ: സീനത്ത്. മക്കൾ: മഅ്സൂമ, മിസ്‌രിയ, ഉസൈമത്ത്, മറിയം. മരുമകൻ: നാസിം (ഖത്തർ).

തളിപ്പറമ്പിലെ തീപിടിത്തം: പൊലീസ് കേസെടുത്തു

തളിപ്പറമ്പിലെ തീപിടിത്തം: പൊലീസ് കേസെടുത്തു

കണ്ണൂർ: തളിപ്പറമ്പിനെ നടുക്കിയ തീപിടിത്തത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കെ.വി കോംപ്ലക്സ് ഉടമ പി.പി. മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് കേസെടുത്തത്. ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികൾ പരാതിയിൽ പറയുന്നു. 50 കടകളാണ് കത്തി നശിച്ചത്. തീ പടർന്നത് കെട്ടിടത്തിന്റെ മുൻവശമുള്ള ട്രാൻസ്ഫോർമറിൽ നിന്നാണെന്ന സംശയമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. തീപിടിത്തത്തെ കുറിച്ച് സ്ഥലം എം.എൽ.എ എം.വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ഉച്ചക്കു ശേഷം അവലോകന യോഗം നടക്കും. വ്യാപാരികളുടെ നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. … Read more

വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി

വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി

1. അറസ്റ്റിലായ റിജിൻ രാജ്, അമിത് പി.കെ, ജിഷ്ണു സി.കെ, ആദിത് കെ 2. വയോധികനെ ആക്രമിക്കുന്ന യുവാക്കൾ കണ്ണൂർ: അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഴീക്കൽ സ്വദേശിയായ വയോധികനെ മർദിച്ച നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി. അഴീക്കോട് സ്വദേശിയായ ജിഷ്ണു സി.കെ. (18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി.കെ. (18), അഴീക്കോട് മൂന്നുനിലത്ത് സ്വദേശി ആദിത് കെ. (18), അഴീക്കൽ സ്വദേശി റിജിൻ രാജ് (20) എന്നിവരാണ് പിടിയിലായത്. 2025 ഒക്ടോബർ … Read more

മാഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണ ചാവക്കാട് സ്വദേശി മരിച്ചു

മാഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണ ചാവക്കാട് സ്വദേശി മരിച്ചു

മാഹി: റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയോടെ കുഴഞ്ഞു വീണ ചാവക്കാട് സ്വദേശി മരിച്ചു. നെടിയിടത്ത് വീട്ടിൽ രാകേഷാണ് (38) മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനു പിന്നാലെ, മാഹി ഗവ. ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.  മൃതദേഹം മാഹി ഗവ.ജനറൽ ആശുപത്രി മോർച്ചറിയിൽ.