ബ്രെറ്റ് ലീയുടെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാളും ബാറ്റും തലശ്ശേരിക്ക്
തലശ്ശേരി: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ വേഗതയേറിയ ബൗളറായിരുന്ന ബ്രെറ്റ് ലീ അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാളും ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു. ആസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന സ്പീക്കർ എ.എൻ. ഷംസീര്‍, സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് തലശ്ശേരിക്ക് അംഗീകാരമുദ്ര കൈമാറിയത്. കേക്കും സർക്കസും ഇന്ത്യയിൽ ആദ്യമായി പിറന്ന പൈതൃക നഗരിയായ തലശ്ശേരിയിലാണ് ക്രിക്കറ്റിനും തുടക്കം കുറിച്ചതെന്ന് അദ്ദേഹത്തോട് സ്പീക്കർ ഷംസീർ സൂചിപ്പിച്ചു. കേരളത്തെക്കുറിച്ചും ക്രിക്കറ്റിന് … Read more