കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു

ദോഹ: കണ്ണൂർ വാരം സ്വദേശി മുനവിൽ മൻസിലിൽ ഷമീർ (46) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. അബു ഈസ മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.​ പരേതനായ മുസ്തഫ കൈതപ്പുറം ആണ് പിതാവ്. മാതാവ് സൈനബ. ഭാര്യ ഹഫീസ അസീസ്. മക്കൾ: മുഹമ്മദ് ഹംദാൻ, ഫാത്തിമ ഹനാൻ, മുഹമ്മദ് ഹസിം. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോടേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ … Read more

കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശി ദുബൈയിൽ നിര്യാതനായി

കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശി ദുബൈയിൽ നിര്യാതനായി. പനമ്പ്രാൽ മെരുവമ്പായ് ഖലീലാണ്​ (37) മരിച്ചത്​. ഹൃദയാഘാതമായിരുന്നു. പിതാവ്​ ഉസൈൻ. മാതാവ്​: സഫിയ. ഭാര്യ: ഷഹറ. മക്കൾ: അസബ്​, അസീൻ. സഹോദരങ്ങൾ: അഷ്ക്കര്‍, അഫ്രീദ്, ഷഫീദ, ഷമീന, ഷര്‍മിന, ഷാനിബ. വ്യാഴാഴ്ച രാവിലെ 9.30ന്​ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക്​ ഖബറടക്കും.