‘എം. ഷാജർ ഗൂഢാലോചന നടത്തി’ -മനു തോമസിന്റെ കത്ത് പുറത്ത്
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും സംസ്ഥാന യുവജനക്ഷേമ ബോർഡ് അധ്യക്ഷനുമായ എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്, സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് പുറത്തായ മനു തോമസ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കത്ത് പുറത്തായി. കഴിഞ്ഞവർഷം ഏപ്രിൽ 23ന് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഒരുവർഷം മുമ്പ് ജില്ല കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് കത്തിന്റെ ഉള്ളടക്കം. … Read more