സ്നേഹഭവന്റെ കരുതലിൽ കൊങ്ക വീടണയുന്നു

സ്നേഹഭവന്റെ കരുതലിൽ കൊങ്ക വീടണയുന്നു

ഇ​രി​ട്ടി: വ​ർ​ഷ​ങ്ങ​ളാ​യി സ്നേ​ഹ​ഭ​വ​ന്റെ സ്നേ​ഹ​ത്തണ​ലി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ക​രു​ത​ലി​ലാ​യി​രു​ന്ന കൊ​ങ്ക ഇ​നി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ബം​ഗാ​ളി​ലെ വീ​ട്ടി​ലേ​ക്ക്.15 വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി കൊ​ങ്ക​യെ മാ​ട്ട​റ​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നി​ല​യി​ൽ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് 2012 ലാ​ണ് ജോ​ൺ​സ​ൺ ക​ല്ലം കു​ള​ങ്ങ​ര​യെ​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ വി​ള​മ​ന അ​റ​യ​ങ്ങാ​ട് സ്നേ​ഹ​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. 2018 മു​ത​ൽ ച​ര​ൽ സ്നേ​ഹ​ഭ​വ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു കൊ​ങ്ക. ഇ​വി​ടെ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക്കെ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി സു​ർ​ജി​ത്ത് കൊ​ങ്ക​യെ ക​ണ്ട​തോ​ടെ​യാ​ണ് കൊ​ങ്ക​യു​ടെ വീ​ട​ണ​യാ​നു​ള്ള സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​മു​ള​ച്ച​ത്. സു​ർ​ജി​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ങ്ക ബം​ഗാ​ളി​ലെ ബം​ഗു​റാ … Read more

അണിഞ്ഞൊരുങ്ങി സയൻസ് പാർക്ക്

അണിഞ്ഞൊരുങ്ങി സയൻസ് പാർക്ക്

ക​ണ്ണൂ​ർ: പൊ​തു​ജ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും ശാ​സ്ത്ര​ബോ​ധ​വും ശാ​സ്ത്രാ​ഭി​രു​ചി​യും വ​ള​ർ​ത്തു​ക ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ക​ണ്ണൂ​ർ സ​യ​ൻ​സ് പാ​ർ​ക്കി​ൽ കൂ​ടു​ത​ൽ പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ൾ. ഡി​ജി​റ്റ​ൽ കാ​ലി​ഡോ​സ്കോ​പ്, കോ​ൺ​കേ​വ് മി​റ​ർ, കോ​ൺ​വെ​ക്സ് മി​റ​ർ, എ​ന​ർ​ജി ബാ​ൾ, വി​വി​ധ ത​രം ലെ​ൻ​സു​ക​ൾ, വി​സ്മ​യ കൊ​ട്ടാ​രം തു​ട​ങ്ങി​യ​വ​യാ​ണ് പു​തു​താ​യി ഒ​രു​ക്കി​യ​ത്. ശാ​സ്ത്ര​ലോ​ക​ത്തി​ന് ഏ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളു​മാ​യു​ള്ള ഗാ​ല​റി​യും ഇ​തോ​ടൊ​പ്പം സ​ജ്ജീ​ക​രി​ച്ചു. അ​ഞ്ചു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്ന മി​നി പ്ലാ​ന​റ്റോ​റി​യം പു​നഃ​സ്ഥാ​പി​ച്ച​താ​ണ് വ​ലി​യ നേ​ട്ടം. മി​നി പ്ലാ​ന​റ്റോ​റി​യം കൂ​ടി ഒ​രു​ക്കി​യ​തോ​ടെ സ​യ​ൻ​സ് പാ​ർ​ക്കി​ൽ ദി​വ​സേ​ന മൂ​ന്ന് ഷോ​യു​ണ്ടാ​കും. … Read more

മലയോരം ഡെങ്കി ഭീതിയിൽ; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

മലയോരം ഡെങ്കി ഭീതിയിൽ; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

ഇ​രി​ട്ടി: മ​ല​യോ​ര​ത്ത് ഡെ​ങ്കിപ്പ​നി ബാ​ധി​ത​ർ കൂ​ടു​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ല​യോ​ര​ത്ത് ഡെ​ങ്കി കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ തീ​വ്ര​ത​യോ​ടെ​യാ​ണ് ഡെ​ങ്കി​പ്പ​നി മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​മാ​ണ്. ഡെ​ങ്കി ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ഴ​ക്കാ​ല​ത്ത് ടാ​പ്പി​ങ്​ നി​ർ​ത്തി​യ നി​ര​വ​ധി റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ചി​ര​ട്ട​ക​ൾ മാ​റ്റാ​തെ വെ​ള്ളം കെ​ട്ടി​നി​ന്ന് കൂ​ത്താ​ടി​ക​ൾ പെ​രു​കി​യ​ത്​ ക​ണ്ടെ​ത്തി. വീ​ടും പ​രി​സ​ര​വും ശു​ചി​യാ​യി സൂ​ക്ഷി​ച്ചാ​ലും ഒ​രു​ റ​ബ​ർ … Read more

പാപ്പിനിശ്ശേരിയിൽ മിന്നൽ പരിശോധനയിൽ 30,000 രൂപ പിഴ

പാപ്പിനിശ്ശേരിയിൽ മിന്നൽ പരിശോധനയിൽ 30,000 രൂപ പിഴ

പാ​പ്പി​നി​ശ്ശേ​രി: ശു​ചി​ത്വ മാ​ലി​ന്യ രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. മാ​ലി​ന്യം ക​ണ്ട​ൽ​ക്കാ​ട്ടി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​തി​നു പാ​പ്പി​നി​ശ്ശേ​രി​യി​ലേ ചി​ക്ക​ൻ റെ​ൻ​ഡ​റി​ങ് പ്ലാ​ന്റ് ‘ക്ലീ​ൻ ക​ണ്ണൂ​ർ വെ​ഞ്ച്വ​ഴ്സ്’ സ്ഥാ​പ​ന​ത്തി​ന് 10,000 രൂ​പ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​നും മ​ലി​ന​ജ​ലം പൊ​തു​ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​തി​നും ടെ​ൻ​ഡ​ർ ക​ഫേ സ്ഥാ​പ​ന​ത്തി​നും 10,000 രൂ​പ പി​ഴ ചു​മ​ത്തി. മാ​ലി​ന്യം പാ​പ്പി​നി​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് … Read more

പുഴ കണ്ടപ്പോൾ അവർ പാടി; വണ്ണാത്തിപ്പുഴയുടെ തീരത്ത്…

പുഴ കണ്ടപ്പോൾ അവർ പാടി; വണ്ണാത്തിപ്പുഴയുടെ തീരത്ത്…

പ​യ്യ​ന്നൂ​ർ: ‘‘വ​ണ്ണാ​ത്തി​പ്പു​ഴ​യു​ടെ തീ​ര​ത്ത് തി​ങ്ക​ൾ ക​ണ്ണാ​ടി നോ​ക്കും നേ​ര​ത്ത്….’’ ജ​യ​രാ​ജി​ന്‍റെ ക​ളി​യാ​ട്ടം സി​നി​മ​ക്ക്​ വേ​ണ്ടി കൈ​ത​പ്ര​മെ​ഴു​തി മ​ധ്യ​മാ​വ​തി രാ​ഗ​ത്തി​ൽ അ​ദ്ദേ​ഹം ത​ന്നെ ചി​ട്ട​പ്പെ​ടു​ത്തി യേ​ശു​ദാ​സ് ശ​ബ്ദം ന​ൽ​കി​യ മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ മാ​യാ​തെ​യൊ​ഴു​കു​ന്ന നി​ത്യ​ഹ​രി​ത പാ​ട്ടാ​ണി​ത്. ആ​ർ​ത്ത​ല​ച്ചൊ​ഴു​കു​ന്ന മി​ഥു​ന​ത്തി​ലെ വ​ണ്ണാ​ത്തി​പ്പു​ഴ​യു​ടെ തീ​ര​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന നാ​ലു​ ഗാ​യ​ക​ർ ആ ​ഗാ​നം ഒ​രു​മി​ച്ചു പാ​ടി​യ​പ്പോ​ൾ ലോ​ക സം​ഗീ​ത​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന വേ​ള​യി​ൽ നാ​ടി​ന് അ​തൊ​രു പു​തി​യ അ​നു​ഭ​വം. ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ഗാ​യ​ക​രാ​യ സു​ദീ​പ്കു​മാ​ർ, അ​ഫ്സ​ൽ, ര​വി … Read more

പരിയാരം ഗവ. മെഡിക്കൽ കോളജ്; കാത്ത് ലാബ് പണിമുടക്കി; ഹൃദയ ശസ്ത്രക്രിയ നിലച്ചു

പരിയാരം ഗവ. മെഡിക്കൽ കോളജ്;  കാത്ത് ലാബ് പണിമുടക്കി; ഹൃദയ ശസ്ത്രക്രിയ നിലച്ചു

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ നി​ല​ച്ചു. നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ശ​സ്ത്ര​ക്രി​യ​ക്ക് കാ​ത്തി​രു​ന്ന 25ഓ​ളം രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പാ​വ​പ്പെ​ട്ട ഹൃ​ദ​യ​രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ പൂ​ർ​ണ​മാ​യി നി​ല​ച്ച​ത് നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. ബൈ​പാ​സ് സ​ർ​ജ​റി ചെ​യ്യു​ന്ന ര​ണ്ടു ശ​സ്ത്ര​ക്രി​യ തി​യ​റ്റ​ർ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ പേ​രി​ൽ അ​ട​ച്ചി​ട്ട​തി​നെ … Read more