കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

കണ്ണൂർ: തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ദുബായിൽ നിര്യാതനായി. സുഹൃത്തുക്കളോടൊപ്പം കളികണ്ട് പുറത്തിറങ്ങിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതൻ അമീർ ഹംസയുടെ മകനാണ്. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ’: റഫീന കോയ്യോട്. ( ദുബായ്).മക്കൾ’: ആയിശ, ആലിയ.സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബായ്) തനൂജ ഹാറൂൺ (പിരിശക്കൂട്ടം അഡ്മിൻ)

പയ്യന്നൂരിലെ കവർച്ച; അ​ന്വേഷണം ഊർജിതം

പയ്യന്നൂരിലെ കവർച്ച; അ​ന്വേഷണം ഊർജിതം

പ​യ്യ​ന്നൂ​ർ: പെ​രു​മ്പ​യി​ൽ വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​കി​ട​ക്ക​വേ വീ​ടി​ന്റെ മു​ൻ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 4000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പ​യ്യ​ന്നൂ​ർ ഡി.​വൈ.​എ​സ്.​പി എ. ​ഉ​മേ​ഷ്. സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ന​ഷ്ട​പ്പെ​ട്ട​താ​യി ക​രു​തി​യ 36 പ​വ​ൻ വീ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ചു. വീ​ട്ടി​ലു​ള്ള​വ​ർ മ​റ്റൊ​രി​ട​ത്ത് സൂ​ക്ഷി​ച്ച​താ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടെ 40 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നേ​ര​ത്തെ ഇ​തു​ൾ​പ്പെ​ടെ 76 പ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി … Read more

കൃഷി നാശം; അയ്യൻകുന്നിലെ ജനവാസ മേഖലയിൽ പത്തോളം ആനകൾ

കൃഷി നാശം; അയ്യൻകുന്നിലെ ജനവാസ മേഖലയിൽ 
പത്തോളം ആനകൾ

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​ക്ക​ട​വ്, മു​ടി​ക്ക​യം ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ​ൻ കൃ​ഷി​നാ​ശം. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി പ​ത്തോ​ളം ആ​ന​ക​ളാ​ണ് എ​ത്തി​യ​ത്. ബാ​രാ​പോ​ൾ പു​ഴ​യോ​ര​ത്തോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ന​ക്കൂ​ട്ട​ത്തി​ന്റെ വി​ള​യാ​ട്ടം. ബി​ജു ന​രി​മ​റ്റ​ത്തി​ന്റെ വീ​ട്ടു​പ​റ​മ്പി​ലെ നൂ​റോ​ളം ക​വു​ങ്ങ് ആ​ന​ക്കൂ​ട്ടം പി​ഴു​തി​ട്ടു. ര​ണ്ടു​വ​ർ​ഷം മു​ത​ൽ അ​ഞ്ചു​വ​ർ​ഷം പ്രാ​യ​മാ​യ ക​വു​ങ്ങു​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ളം ന​ന​ച്ച് സം​ര​ക്ഷി​ച്ച​വ​യാ​യി​രു​ന്നു ഇ​വ. ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​നു​ള്ള പൈ​പ്പു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന പ​റ​മ്പ് ച​വി​ട്ടി​മെ​തി​ച്ച നി​ല​യി​ലാ​ണ്. നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ ആ​ന​പി​ണ്ഡ​വും … Read more

ബക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ല; ജനം ദുരിതത്തിൽ

ബക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ല; ജനം ദുരിതത്തിൽ

ത​ളി​പ്പ​റ​മ്പ്: ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ബ​ക്ക​ള​ത്ത് ഒ​രു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ര​ണ്ടാ​ഴ്ച​യാ​യി ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​ത് ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​യി. മ​ഴ തു​ട​ങ്ങി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് പ​നി​യും മ​റ്റു രോ​ഗ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ഡോ​ക്ട​റി​ല്ല എ​ന്ന ബോ​ർ​ഡ് ക​ണ്ട് മ​ട​ങ്ങു​ന്ന​ത്. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ​സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്‌. ബ​ക്ക​ളം ക്ഷീ​ര സം​ഘ​ത്തി​ന് സ​മീ​പം … Read more

വന്നു മഴക്കാലം; ഉറക്കം കെടുത്തി കവർച്ചക്കാരും

വന്നു മഴക്കാലം; ഉറക്കം കെടുത്തി കവർച്ചക്കാരും

പ​ല ക​വ​ർ​ച്ച​ക​ളി​ലും തു​മ്പു​ണ്ടാ​ക്കാ​ൻ പൊ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​ത് മോ​ഷ്ടാ​ക്ക​ൾ​ക്ക്​ തു​ണ​യാ​കു​ന്നു പ​യ്യ​ന്നൂ​ർ: ഏ​താ​നും മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ട് കു​ത്തി​ത്തു​റ​ന്ന്​ 75 പ​വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വം പ​യ്യ​ന്നൂ​രി​നെ ഭീ​തി​യി​ലാ​ക്കി. നി​ര​വ​ധി ക​വ​ർ​ച്ച പ​ര​മ്പ​ര​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച പ​യ്യ​ന്നൂ​രി​ൽ വീ​ണ്ടു​മു​ണ്ടാ​യ ത​സ്ക​ര​വി​ള​യാ​ട്ടം ന​ഗ​ര​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. മ​ഴ​ക്കാ​ലം വ​ര​വാ​യ​തോ​ടെ​യാ​ണ് ക​വ​ർ​ച്ച​ക്കാ​രും സ​ജീ​വ​മാ​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ല്ലൊം മ​ഴ​ക്കാ​ല​ത്ത് പ​യ്യ​ന്നൂ​രി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ക​വ​ർ​ച്ച പ​ര​മ്പ​ര​യാ​ണ് അ​ര​ങ്ങേ​റി​യ​ത്. എ​ന്നാ​ൽ, വീ​ട് കു​ത്തി​ത്തു​റ​ന്ന്​ 75 പ​വ​ൻ ക​വ​ർ​ന്ന സം​ഭ​വം അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും … Read more

തലശ്ശേരിയിൽ മോഷണം തുടർക്കഥ; പൊലീസ് നിഷ്ക്രിയം

തലശ്ശേരിയിൽ മോഷണം തുടർക്കഥ; പൊലീസ് നിഷ്ക്രിയം

ത​ല​ശ്ശേ​രി: ന​ഗ​രം മോ​ഷ്ടാ​ക്കാ​ൾ അ​ട​ക്കി​വാ​ഴു​മ്പോ​ഴും പൊ​ലീ​സ് നി​ഷ്ക്രി​യ​മെ​ന്ന് ആ​ക്ഷേ​പം. ചി​റ​ക്ക​ര പ്ര​ദേ​ശ​ത്താ​ണ് അ​ടു​ത്ത കാ​ല​ത്താ​യി മോ​ഷ​ണം വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്. ചി​റ​ക്ക​ര എ​സ്.​എ​സ് റോ​ഡി​ലെ​യും ടൗ​ൺ ഹാ​ൾ പ​രി​സ​ര​ത്തെ​യും ര​ണ്ട് വീ​ടു​ക​ളി​ലാ​ണ് ഒ​ടു​വി​ലാ​യി മോ​ഷ​ണ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്. അ​ടു​ത്ത​കാ​ല​ത്താ​യി ചി​റ​ക്ക​ര പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ഒ​ന്നി​നും തു​മ്പു​ണ്ടാ​ക്കാ​ൻ ത​ല​ശ്ശേ​രി പൊ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. മോ​ഷ്ടാ​ക്ക​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​ക​യാ​ണ്. പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ളും മോ​ഷ്ടാ​ക്ക​ളു​ടെ സ്വൈ​ര​വി​ഹാ​രം കാ​ര​ണം ആ​കു​ല​ത​യി​ലാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ അ​ടി​ക്ക​ടി​യാ​യി … Read more