നിർമാണം ഇഴഞ്ഞുനീങ്ങി ഉരുവച്ചാൽ-മണക്കായി റോഡ്
ഉരുവച്ചാൽ: നവീകരണ പ്രവൃത്തി തുടങ്ങി രണ്ടു വർഷത്തിലേറെയായിട്ടും പൂർത്തിയാകാതെ ഉരുവച്ചാൽ-മണക്കായി റോഡ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമാണ പ്രവൃത്തി ഏറ്റെടുത്തത് കെ.എസ്.ടി.പിയാണ്. റോഡിന് ഇരുവശത്തുമുള്ള ഓടകൾ സ്ലാബ് നിരത്തി കാൽനടക്കാർക്ക് ഉപയോഗിക്കാനാവും വിധം സുന്ദരമാക്കുമെന്ന വാക്ക് നടപ്പായില്ല. അശാസ്ത്രീയ നിർമിതി കാരണം പല സ്ഥലങ്ങളിലും കാൽനട ദുസ്സഹമാണ്. നിർമാണത്തിലെ അപാകത ഇതിനകം പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. മൂന്നാം പീടികയിലെ വ്യാപാരി മൊയ്തീൻ കുട്ടി അപകടത്തിൽ മരിക്കാനിടയായത് റോഡിന്റെ മോശാവസ്ഥ മൂലമാണ്. തെരുവുവിളക്ക് സ്ഥാപിക്കുന്നതോടെ … Read more