ഇറാനിൽനിന്ന് തിരിച്ചെത്തിയവരിൽ കണ്ണൂർ സ്വദേശി ദിനേശും

ഇറാനിൽനിന്ന് തിരിച്ചെത്തിയവരിൽ കണ്ണൂർ സ്വദേശി ദിനേശും

ന്യൂഡൽഹി: ‘ഓപറേഷൻ സിന്ധു’വിന്റെ ഭാഗമായി ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെയുംകൊണ്ടുള്ള രണ്ടു വിമാനങ്ങൾ കൂടി ഞായറാഴ്ച ഡൽഹിയിലെത്തി. വൈകീട്ട് 4.30ന് മശഹ്ദിൽ നിന്ന് എത്തിയ വിമാനത്തിലെ 311 ഇന്ത്യക്കാരിൽ ഒരു മലയാളിയുമുണ്ടായിരുന്നു. അഹ്മദാബാദിൽ ഡിസൈനറായ കണ്ണൂർ സ്വദേശി ദിനേശ് കൂർജനാണ് ഞായറാഴ്ച എത്തിയത്. ഇതോടെ ഇറാനിൽനിന്ന് എത്തിയ മലയാളികളുടെ എണ്ണം രണ്ടായി. ആർക്കിടെക്റ്റുകൾക്കൊപ്പം ഇറാനിലേക്ക് വിനോദയാത്ര പോയതായിരുന്നു ദിനേശ്. ജൂൺ 22ന് വൈകുന്നേരം 4 മണിക്ക് മശഹ്ദിൽ നിന്ന് പ്രത്യേക വിമാനത്തിൽ 311 ഇന്ത്യൻ പൗരന്മാർ ഡൽഹിയിൽ എത്തിയതായി … Read more

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​തെ വ​നം​വ​കു​പ്പ്

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​തെ വ​നം​വ​കു​പ്പ്

ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ മു​ട്ടു മാ​റ്റി​യി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ കേ​ള​കം: ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​ന​മ​തി​ൽ ഇ​നി​യും പു​നർ​നി​ർ​മി​ക്കാ​തെ വ​നം വ​കു​പ്പ്. മു​ട്ടു​മാ​റ്റി-​ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ ത​ക​ർ​ന്ന മ​തി​ൽ ക​ട​ന്ന് കാ​ട്ടാ​ന​ക​ളും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​മെ​ത്തു​ന്ന​തി​നാ​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് അ​ട​ക്കാ​ത്തോ​ട് നാ​ട്ടു​കാ​ർ. ഉ​രു​ള്‍പൊ​ട്ട​ലി​ലും തു​ട​ര്‍ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ന​മ​തി​ല്‍ ത​ക​ര്‍ന്ന​ത്. ത​ക​ര്‍ന്ന ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യി ഫെ​ന്‍സി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളെ താ​ല്‍ക്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തൊ​ന്നും ത​ന്നെ ശാ​ശ്വ​ത​മ​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. നി​ല​വി​ൽ വ​ന​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നും ക്ഷാ​മം നേ​രി​ടു​ന്ന​തോ​ടെ ജ​ന​വാ​സ … Read more

റസീനയുടെ മരണം: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി

റസീനയുടെ മരണം: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ: കായലോട് പറമ്പായിയിൽ റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മയ്യിൽ സ്വദേശി റഹീസ് ആണ് ഇന്ന് പുലർച്ചെ പിണറായി സ്റ്റേഷനിൽ ഹാജരായത്. യുവാവിന്‍റെ വിശദ മൊഴി രേഖപ്പെടുത്തും. റസീനയുടെ മരണശേഷം റഹീസിനെ കാണാതായിരുന്നു. റസീന ജീവനൊടുക്കാൻ കാരണം സദാചാര ​ഗുണ്ടായിസമാണെന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയത്. ആൺ സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും റസീനയുടെ ആത്മഹത്യക്കുറിപ്പിൽ ഇല്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷിർ, കെ.എ. ഫൈസൽ, … Read more

റസീനയുടെ മരണം: മാതാവിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കള്ളക്കേസ് പിൻവലിക്കണം- എസ്.ഡി.പി.ഐ

റസീനയുടെ മരണം: മാതാവിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കള്ളക്കേസ് പിൻവലിക്കണം- എസ്.ഡി.പി.ഐ

കണ്ണൂർ: കായലോട് റസീനയുടെ ആത്മഹത്യയിൽ മാതാവ് തന്നെ സത്യം വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ കണ്ണൂർ ജില്ല പ്രസിഡന്‍റ് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ഭർതൃമതിയായ റസീനയെ ആൺ സുഹൃത്ത് സാമ്പത്തികമായി ഉൾപ്പെടെ ചൂഷണം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കൾ ഇടപെട്ട വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് സി.പി.എമ്മും പൊലീസും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത്. എന്നാൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തന്നെയായ മരണപ്പെട്ട യുവതിയുടെ മാതാപിതാക്കൾ … Read more

ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അമ്പതോളം പേർക്ക് പരിക്ക്

ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അമ്പതോളം പേർക്ക് പരിക്ക്

പയ്യോളി : കൊയിലാണ്ടി – വടകര ദേശീയപാതയിൽ നന്തിബസാർ മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അമ്പതോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം നടന്നത്. കണ്ണൂർ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ‘മേരിമാത’ ലിമിറ്റഡ് സ്റ്റോപ്പ് ബസും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ‘സെക്കുലർ ‘ ബസുമാണ് കൂട്ടിയിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ലോറിയെ മറികടക്കുന്നതിനിടയിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് വന്ന ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സിലെ സി.സി.ടി.വി … Read more

കഥാകൃത്ത് എം. ചന്ദ്രശേഖരൻ അന്തരിച്ചു

കഥാകൃത്ത് എം. ചന്ദ്രശേഖരൻ അന്തരിച്ചു

മുംബൈ: എഴുപതുകളിലെ മലയാളചെറുകഥയിൽ ശ്രദ്ധേയസാന്നിദ്ധ്യമായിരുന്ന എം. ചന്ദ്രശേഖരൻ (74) മുംബൈ ഡോമ്പിവില്ലിയിൽ അന്തരിച്ചു. മയ്യഴിയിലെ മംഗലാട്ട് കുടുംബാംഗമാണ്. മംഗലാട്ട് കുഞ്ഞിരാമന്റെയും തയ്യുള്ളതിൽ മാധവിയുടെയും മകനായ ചന്ദ്രശേഖരൻ ലബൂർദ്ദോനെ കോളജിൽനിന്ന് മെട്രിക്കുലേഷൻ പഠനം പൂർത്തിയാക്കി ജോലിതേടി കേരളം വിട്ടു. മാതൃഭൂമി, കലാകൗമുദി, മലയാളനാട് ഉൾപ്പെടെ മുഖ്യധാരാസാഹിത്യപ്രസിദ്ധീകരണങ്ങളിൽ എഴുപതുകളിലും എൺപതുകളിലും ചന്ദ്രശേഖരന്റെ കഥകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു. അസ്തിത്വവാദികളായ കഥാകൃത്തുക്കളെ പിന്തുടർന്നുവന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനായി. ‘ചെറുകഥ ഇന്നലെ ഇന്ന്’ എന്ന എം. അച്യുതന്റെ പുസ്തകത്തിൽ എടുത്തുപറഞ്ഞ കഥാകൃത്താണ് ഇദ്ദേഹം. സ്വച്ഛനീലമായ … Read more