ഒരുവീട്ടിലെ ഒമ്പത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; സന്തോഷത്തോടെ സന്തോഷ്- രമ്യ ദമ്പതികൾ
കൊട്ടിയൂർ: ഒമ്പത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക് പോകാനിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്‌കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. അതോടെ ഈ കുട്ടിപ്പട്ടാളത്തിന്റെ സ്കൂൾ യാത്രയിൽ എട്ടുപേരാകും. മൂന്നര മാസം മാത്രം പ്രായമായ ഇളയ മകൾ സ്കൂളിൽ പോകാൻ തുടങ്ങുമ്പോഴേക്കും മുതിർന്നവരിൽ പലരുടെയും സ്കൂൾ ജീവിതം അവസാനിച്ച് കോളജിലേക്ക് ചുവടുമാറും. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ.ജെ.എം ഹയർ … Read more