ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവാവിന്റെ ഒരു കാൽ പൂർണമായി അറ്റുപോയി

ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവാവിന്റെ ഒരു കാൽ പൂർണമായി അറ്റുപോയി

കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് സംഭവം. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദലിയുടെ കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാൽ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും … Read more

കണ്ണൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി; അന്ത്യം ഭാര്യയും മക്കളും വരാനൊരുങ്ങുന്നതിനിടെ

കണ്ണൂര്‍ സ്വദേശി ഒമാനിൽ നിര്യാതനായി; അന്ത്യം ഭാര്യയും മക്കളും വരാനൊരുങ്ങുന്നതിനിടെ

മസ്കത്ത്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ നിര്യാതനായി. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ ആണ്‌ മസ്കത്ത് മൊബേലയില്‍ മരിച്ചത്. കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്. നഫീസത്തുല്‍ സീബയാണ് ഭാര്യ. ഭാര്യയും മക്കളും മസ്കത്തിലേക്ക് വരാനൊരുങ്ങുന്ന ദിവസമാണ് ജസ്ബീര്‍‌ നിര്യാതനായത് എന്നത് സങ്കട�വാര്‍ത്തയായി.

മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം

മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം

കേളകം: കസ്തൂരി രംഗൻ റിപ്പോർട്ടിൽ കൊട്ടിയൂരിൻ്റെ ഭാഗങ്ങൾ ഉൾപ്പെട്ടതിൽ പ്രതിഷേധം കത്തിച്ച കുടിയേറ്റ മണ്ണിൽ നിലനിൽപിനായുള്ള മറ്റൊരു സമരകാഹളം മുഴക്കിയ യു.ഡി.എഫിൻ്റെ മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം. വന്യജീവി അക്രമത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും ബഫർസോൺ വിഷയത്തിലും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രക്കാണ് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം ലഭിച്ചത്. ജാഥാ നായകൻ വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയ നേതാക്കളെ … Read more

കണ്ണൂർ സി.പി.എമ്മിൽ എത്ര വനിതകളുണ്ട്? കാന്തപുരത്തിന് പരോക്ഷ മറുപടിയുമായി എം.വി. ജയരാജൻ; ‘4421 ബ്രാഞ്ച് സെക്രട്ടറിമാരിൽ 242 പേരും ലോക്കലിൽ 2 പേരും വനിതകൾ’

കണ്ണൂർ സി.പി.എമ്മിൽ എത്ര വനിതകളുണ്ട്? കാന്തപുരത്തിന് പരോക്ഷ മറുപടിയുമായി എം.വി. ജയരാജൻ; ‘4421 ബ്രാഞ്ച് സെക്രട്ടറിമാരിൽ 242 പേരും ലോക്കലിൽ 2 പേരും വനിതകൾ’

കണ്ണൂർ: സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചുള്ള വിവാദത്തിനിടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ഉന്നയിച്ച ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂരിൽ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരാൾ പോലും വനിതയില്ല എന്നായിരുന്നു കാന്തപുരം ചൂണ്ടിക്കാണിച്ചത്. എന്നാൽ, പാർട്ടി വനിത അംഗങ്ങളുടെ എണ്ണത്തിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെച്ചതായി ജയരാജൻ അവകാശപ്പെട്ടു. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ തളിപ്പറമ്പിൽ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത … Read more

മലയോര ജനതയെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കുന്നുവെന്ന് വി.ഡി. സതീശൻ

മലയോര ജനതയെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കുന്നുവെന്ന് വി.ഡി. സതീശൻ

കൊച്ചി: പശ്ചിമഘട്ട മേഖലയിലെ വനത്തോട് ചേർന്ന് കഴിയുന്ന മലയോര ജനങ്ങള്‍ ഭീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്‍റെ കടമ എന്നാണ് സർക്കാറിന്‍റെ നിലപാട്. മലയോര ജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സർക്കാരാണിതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യു.ഡി.എഫ് യാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ വന നിയമം പിൻവലിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വന്യജീവി ആക്രമണത്തിൽ സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ഏഴ് വർഷത്തിനിടെ 6000തോളം വന്യജീവി ആക്രമണമുണ്ടായി. ആയിരത്തോളം പേർ കൊല്ലപ്പെട്ടു. 8000തോളം പേർക്ക് … Read more

ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി

ന്യൂമാഹി ഇരട്ടക്കൊല; 
വിചാരണ തുടങ്ങി

ത​ല​ശ്ശേ​രി: ന്യൂ​മാ​ഹി ക​ല്ലാ​യി ചു​ങ്ക​ത്ത് ര​ണ്ട് ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ന്റെ വി​ചാ​ര​ണ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി(​മൂ​ന്ന്)​യി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ചു. കേ​സി​ലെ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യും മു​ഹ​മ്മ​ദ് ഷാ​ഫി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള 14 പ്ര​തി​ക​ൾ വി​ചാ​ര​ണ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സി​ലെ ര​ണ്ടാം സാ​ക്ഷി ഇ. ​സു​നി​ൽ കു​മാ​ർ ഒ​മ്പ​തു പ്ര​തി​ക​ളെ കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്ത് ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ ബൈ​ക്ക്, മൊ​ബൈ​ൽ ഫോ​ൺ, വാ​ൾ, എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞു. ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ പ​ള​ളൂ​രി​ലെ മാ​ടോ​മ്പു​റം​ക​ണ്ടി വീ​ട്ടി​ൽ … Read more