സ്പോർട്സ് അക്കാദമിക്ക് തുടക്കമിട്ട് ചെങ്ങളായി പഞ്ചായത്ത്
ശ്രീകണ്ഠപുരം: കായിക പുരോഗതി ലക്ഷ്യവുമായി സ്പോർട്സ് അക്കാദമിക്ക് തുടക്കമിട്ട് ചെങ്ങളായി പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 ലക്ഷം രൂപ വകയിരുത്തിയാണ് സ്പോർട്സ് അക്കാദമിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. കുട്ടികൾക്കും യുവാക്കൾക്കും വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി ഒരോ ഇനങ്ങളിലും പഞ്ചായത്തിന്റെ ടീമുകളുണ്ടാക്കാനും പുതിയ കായിക താരങ്ങളെ സൃഷ്ടിക്കാനുമാണ് സ്പോർട്സ് അക്കാദമി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഫുട്ബാൾ, നീന്തൽ, വടംവലി എന്നിവക്കുള്ള പരിശീലനവും ടീമുകളെ ഒരുക്കുന്ന പ്രവർത്തനവുമാണ് നടക്കുന്നത്. വിവിധ സ്പോർട്സ് ക്ലബുകളുടെ പ്രതിനിധികളെയും പഞ്ചായത്ത് പരിധിയിലെ … Read more