Tue. Apr 1st, 2025

സഞ്ജയനെ അനുസ്മരിച്ചു

സഞ്ജയനെ അനുസ്മരിച്ചു

അന്നൂർ: സഞ്ജയനെആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെ നാം കടന്നു പോകുന്നുവെന്ന് ഡോ.അജയകുമാർ കോടോത്ത് . സഞ്ജയനെപ്പോലുള്ള സാമൂഹ്യവിമർശകരെ ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് മുൻ പി.എസ്.സി മെമ്പർ ഡോ.അജയകുമാർ കോടോത്ത് അഭിപ്രായപ്പെട്ടു.അന്നൂരിൽ സഞ്ജയൻ ചരമദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയൻ പാരമ്പര്യത്തെ ഉൾക്കൊള്ളാത്തതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിമിതിയെന്നും അത് നമ്മുടെ നിർഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. .സാഹിത്യ സംഭാവനകൾ കൊണ്ട് സഞ്ജയൻ എക്കാലവും ഓർമ്മിക്കപ്പെടും.ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം.ദാമോദരൻ അധ്യക്ഷനായിരുന്നു. രാധാകൃഷ്ണൻ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ.ഹരീന്ദ്രൻ സ്വാഗതവും സി.വി.സൗദാമിനി നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!