മഴയോടു മഴ; മരവിച്ച് മലയോര കാർഷിക മേഖലയും വിപണിയും
കേളകം: മാസങ്ങളായി കനത്ത മഴ തുടർന്നതോടെ മലയോര ജനത കടുത്ത ദുരിതത്തിൽ. കർഷകരും കർഷക തൊഴിലാളികളും പട്ടിണിയുടെ വക്കിലായി. കൃഷിയിടങ്ങളിൽ തൊഴിൽ നിലച്ചത് കർഷക തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയപ്പോൾ കനത്ത മഴയിൽ വരുമാനം നിലച്ചതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഇതുമൂലമുണ്ടായ, സാമ്പത്തിക പ്രതിസന്ധി വ്യാപാര മേഖലക്കും കനത്ത തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാൻ വായ്പ തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണെല്ലാവരും. ഇതിനിടെ നിർമാണ മേഖലയും കടുത്ത പ്രതിസന്ധി നേരിട്ടത് മേഖലയിലെ തൊഴിലാളി കൾക്കും തിരിച്ചടിയായി. കരിങ്കൽ-ചെങ്കൽ ക്വാറികൾ മാസങ്ങളായി പ്രവർത്തനം നിർത്തിവെച്ചതും അന്യ … Read more