ചിറക്കരയിൽ ഗതാഗതക്കുരുക്ക്; ട്രാഫിക് സംവിധാനം താളം തെറ്റുന്നു
തലശ്ശേരി: ചിറക്കര മേഖലയിൽ വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായി. എരഞ്ഞോളി പാലം മുതൽ സംഗമം റെയിൽവേ മേൽപാലം വരെ കുരുക്ക് നീളും. ചെറുതും വലുതുമായ വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽ അകപ്പെടുകയാണ്. നാരങ്ങാപ്പുറം, എ.വി.കെ നായർ റോഡ്, മഞ്ഞോടി ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ ടൗൺ ഹാൾ റോഡിലേക്ക് ഒന്നിച്ച് പ്രവേശിക്കുന്നതോടെയാണ് ചിറക്കരയിൽ ഗതാഗതക്കുരുക്ക് മുറുകുന്നത്. വൈകീട്ട് അഞ്ച് കഴിഞ്ഞാൽ ഇത് പതിവുകാഴ്ചയാണ്. രോഗികളുമായെത്തുന്ന ആംബുലൻസുകളടക്കം വഴിയിൽ കുടുങ്ങുകയാണ്. ഈ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് ഉണ്ടാവാറില്ല. മുഴപ്പിലങ്ങാട്ട്-മാഹി ബൈപാസ് യാഥാർഥ്യമായപ്പോൾ … Read more