കരിങ്കല്‍ ക്വാറിയുടെ പാരിസ്ഥിതിക അനുമതി; വകുപ്പുതല സംഘം പരിശോധന
ചെറുപുഴ: പാറോത്തുംനീര്‍ മേലുത്താന്നിയില് കരിങ്കല്‍ ക്വാറിക്ക് നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്വാറി വിരുദ്ധ കര്‍മസമിതി നല്കിയ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിയോഗിച്ച വകുപ്പുതല സംഘം പ്രദേശത്ത് പരിശോധന നടത്തി. ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്കിയാല് സമീപത്തെ വീടുകള്‍ തകരുകയും കുടിവെള്ള സ്രോസ്സുകള് മലിനമാകുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍മസമിതി രംഗത്തുവന്നത്. ക്വാറിയുടെ പ്രവര്‍ത്തനം പ്രദേശത്തെ ജലനിധി പദ്ധതിയുടെ കുളം, ടാങ്ക്, ഗ്രാമീണ റോഡുകള്‍ എന്നിവയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നുവെന്ന് വിവിധ തലത്തില്‍ നല്കിയ പരാതികളില്‍ … Read more