സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വദേശത്തേക്ക് സ്ഥലം മാറ്റം
പയ്യന്നൂർ: പയ്യന്നൂർ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വദേശത്തേക്ക് സ്ഥലംമാറ്റം. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച സ്റ്റേഷനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച എം.വി. സാജുവിനാണ് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം നൽകി ഉത്തരവായത്. പൊലീസ് ആസ്ഥാനത്തുനിന്ന് ബുധനാഴ്ചയാണ് ഉടൻ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന നിർദേശത്തോടെ ഉത്തരവ് പുറത്തിറങ്ങിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈ ഏഴിനാണ് സാജു ഉൾപ്പെടെ അഞ്ചുപൊലീസുകാരെ സ്ഥലംമാറ്റിയത്. മറ്റുള്ളവർക്ക് സ്വന്തം ജില്ലയിലേക്ക് തിരികെ സ്ഥലം മാറ്റം നൽകിയെങ്കിലും സാജുവിനു മാത്രം അനുകൂല തീരുമാനമുണ്ടായില്ല. ഇത് കടുത്ത നിരാശക്ക് കാരണമായി. … Read more