Tue. Jan 28th, 2025

സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വദേശത്തേക്ക് സ്ഥലം മാറ്റം

സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വദേശത്തേക്ക് സ്ഥലം മാറ്റം

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പൊ​ലീ​സു​കാ​ര​ന് സ്വ​ദേ​ശ​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്‌​ച പു​ല​ർ​ച്ച സ്റ്റേ​ഷ​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച എം.​വി. സാ​ജു​വി​നാ​ണ് ഇ​ടു​ക്കി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ന​ൽ​കി ഉ​ത്ത​ര​വാ​യ​ത്. പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ട​ൻ സ്ഥ​ലം​മാ​റ്റം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്.

അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ ഏ​ഴി​നാ​ണ് സാ​ജു ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പൊ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റി​യ​ത്. മ​റ്റു​ള്ള​വ​ർ​ക്ക്​ സ്വ​ന്തം ജി​ല്ല​യി​ലേ​ക്ക് തി​രി​കെ സ്ഥ​ലം മാ​റ്റം ന​ൽ​കി​യെ​ങ്കി​ലും സാ​ജു​വി​നു മാ​ത്രം അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ഇ​ത് ക​ടു​ത്ത നി​രാ​ശ​ക്ക് കാ​ര​ണ​മാ​യി. ഇ​താ​ണ് ക​ടും​കൈ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്ക​വേ മേ​ശ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് തൊ​ട്ട​ടു​ത്ത മു​റി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ എ​ത്തി​യ​ത് കൊ​ണ്ടാ​ണ് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ന്തം ജി​ല്ല​യി​ലേ​ക്ക് മാ​റ്റം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന്റെ ഓ​ഫി​സി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!