ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്
ശ്രീകണ്ഠപുരം: ആസ്തി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രീകണ്ഠപുരം നഗരസഭക്ക് വൻവീഴ്ച. വാടക പുതുക്കാത്തതിനാൽ വൻവരുമാന നഷ്ടവും. 2022-23 സാമ്പത്തീക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നഗരസഭയുടെ ആസ്തി രജിസ്റ്ററിലെ വിവരങ്ങൾ രേഖപ്പെടുത്തൽ അപൂർണമാണ്. ഓരോവർഷവും നടപ്പാക്കുന്ന പദ്ധതികളുടെ അടിസ്ഥാനത്തിലുള്ള അപ്ഡേഷൻ പോലും ആസ്തി രജിസ്റ്ററിൽ നടത്തിയിട്ടില്ല. കെട്ടിടങ്ങളുടെയും ഭൂമിയുടെയും വിവരങ്ങൾ അപുർണമാണ്. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യമാക്കിയിട്ടില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള അടിസ്ഥാന ഭൂനികുതി അതത് വില്ലേജുകളിൽ ഒടുക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ശ്രീകണ്ഠപുരത്ത് നഗരസഭ ഷോപ്പിങ് കോംപ്ലക്സ് … Read more