തലശ്ശേരി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ധർമടം പൊലീസ് കാപ്പ കുറ്റം ചുമത്തി അറസ്റ്റുചെയ്തു. ധർമടം മേലൂരിലെ കെ.ടി.പി പീടിക്കടുത്തുള്ള വടക്കെ വളപ്പിൽ ആദർശ് എന്ന ചിക്കൂട്ടനെ (28)യാണ് എസ്.ഐ സുനിൽ കുമാറും സംഘവും അറസ്റ്റുചെയ്തത്. ധർമടം, എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം നടത്തിയ കേസുകളിലും വധശ്രമക്കേസുകളിലും ആയുധം കൈവശം വെച്ച കേസിലും ഉൾപ്പെടെ പ്രതിയാണ് ആദർശ് എന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ ഇയാളെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സി.പി.ഒ മാരായ ഷിനു, സജീവൻ തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.