കനത്തമഴ; 1500 നേന്ത്രവാഴകൾ നിലംപൊത്തി
മാടത്തിയിലെ കർഷകൻ ജോളിയോയാങ്കിന്റെ വാഴകൾ നിലം പൊത്തിയ നിലയിൽ ഇരിട്ടി: ഓണം വിപണി ലക്ഷ്യമാക്കി നട്ട് നനച്ച നേന്ത്രവാഴകൾ പൊരുമഴ്കക്കാലത്ത് നിലംപൊത്തുന്നത് കണ്ട് തലയിൽ കൈവെച്ച് നെടുവീർപ്പിടുകയാണ് ഇരിട്ടി മാടത്തിയിലെ വാഴ കർഷകൻ ജോളിയോയാങ്ക്. മൂന്നുമാസമായി തുടരുന്ന തോരാ മഴകാരണം കൃഷിയിടത്തിൽ വെള്ളം കെട്ടി നിന്ന് ജോണിയുടെ കുലക്കാറായ 1500 ഓളം വാഴകളാണ് നിലംപൊത്തിക്കൊണ്ടിരിക്കുന്നത്. കരഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ഒമ്പത് മാസത്തെ പരിചരണം കഴിഞ്ഞ് രണ്ടാൾപൊക്കത്തിൽ വളർന്ന വാഴകളാണ് ഒന്നൊന്നായി വീഴുന്നത്. തുടർച്ചയായ മഴകാരണം വെള്ളം ഇറങ്ങി … Read more