കേളകം: മലയോരത്തെ കൃഷിയിടങ്ങളിൽ വാനരപ്പട കൈയടക്കി വിള നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും നൊമ്പരവും ഉള്ളിലൊതുക്കി കർഷക സമൂഹം. കണിച്ചാർ, കൊട്ടിയൂർ,ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിലാണ് കുരങ്ങിന്‍കൂട്ടം തെങ്ങിന് തോപ്പിലെത്തി കരിക്കുകളും ഇളനീരുമെല്ലാം വ്യാപകമായി നശിപ്പിക്കുന്നത്. കുരങ്ങിന് കൂട്ടം ബാക്കിയാക്കി പോകുന്ന തേങ്ങകള്‍ പറിക്കാന്‍ ആളെ വിളിക്കാറില്ല. കാരണം തെങ്ങുകയറ്റ കൂലി കൊടുത്തു കഴിഞ്ഞാല്‍ നഷ്ടമായിരിക്കും ഫലം. ഒരുതെങ്ങ് കയറാന്‍ 40 രൂപയാണു നല്‍കേണ്ടത്. പൊഴിഞ്ഞുവീഴുന്ന തേങ്ങ ശേഖരിക്കാമെന്നുവച്ചാല്‍ അതു കാട്ടുപന്നിയും തിന്നും. മടപ്പുരച്ചാല്‍, പെരുമ്പുന്ന, ഓടം തോട്ഭാഗത്തെ … Read more