ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു
മട്ടന്നൂര്‍: മട്ടന്നൂര്‍-ഇരിട്ടി റോഡിലെ ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. അപകടങ്ങളില്‍ ദിവസേന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്ന സംഭവങ്ങളും കൂടിവരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടുപേര്‍ക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റത്. കഴിഞ്ഞ ദിവസം 21ാം മൈലില്‍ ബസിടിച്ച് വയോധികന് കാലിനു പരിക്കേറ്റിരുന്നു. മൂന്നുദിവസംമുമ്പ് കാറിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സീബ്രാ ലൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇവരെ കാറിടിച്ചു വീഴ്ത്തിയത്. വാഹനങ്ങളുടെ അമിതവേഗമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡ് മെക്കാഡം … Read more