കണ്ണൂർ വി.സി പുനർനിയമന കേസ് പരിഗണിക്കുന്ന ജഡ്ജി സർവകലാശാലയിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു

കണ്ണൂർ വി.സി പുനർനിയമന കേസ് പരിഗണിക്കുന്ന ജഡ്ജി സർവകലാശാലയിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ്‌ 14ന് അന്തിമമായി പരിഗണിക്കാനിരിക്കെ, കേസ്‌ പരിഗണിക്കുന്ന ജഡ്ജി കണ്ണൂർ സർവകലാശാലയിൽ മൂട്ട് കോർട്ട് കോമ്പറ്റീഷൻ ഉദ്‌ഘാടകനായി എത്തുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു. പൊതുസമൂഹത്തിനിടയിൽ സംശയം ജനിക്കത്തക്കവിധം ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനും നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ സർവകലാശാല അധികൃതരുടെയും വി.സിയുടെയും ഭാഗത്തുനിന്നും ഉണ്ടായെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് ഉചിതമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും … Read more

മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ കള്ളപ്പണ ഇടപാടെന്ന് സംശയം ; തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ കള്ളപ്പണ ഇടപാടെന്ന് സംശയം ; തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇ ഡി റെയ്ഡ്

തലശേരി . തലശേരിയിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കള്ളപണം കണ്ടെത്താൻ കേന്ദ്ര ഏജൻസി റെയ്ഡ്. നവാസ് മേത്തർ എന്ന മാധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിലും വീട്ടിലും ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ് നടത്തുകയായിരുന്നു. വൻ തോതിൽ കള്ളപണം ബിനാമികളിൽ നിന്നും ഇയാൾ ശേഖരിച്ചു എന്നാണ്‌ ചില ഓൺലൈൻ മാദ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത് നവാസ് മേത്തര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായും പി.ഡി.പി, സിപിഎംമായും അടുത്ത ബന്ധമുണ്ടെന്നാണ് പറയുന്നത്. രാഷ്ട്ര ദീപികയിലെ തലശ്ശേരിയിലെ പ്രാദേശിക ലേഖകനാണ് നവാസ് മേത്തര്‍. തുച്ഛമായ … Read more

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രണ്ടുപേര്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. റിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ കൈയില്‍ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും പതിപ്പിച്ചെന്ന് ആരോപിച്ച് … Read more

അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം

അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം

അണ്ടലൂർ : അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് വ്യാഴാഴ്ച മുതൽ തിങ്കൾ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട്‌ ആറുമുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. പിണറായി, പാറപ്രം ഭാഗത്തുനിന്ന്‌ വരുന്നവർ മോസ്കോ നഗറിനു സമീപമുള്ള പാർക്കിങ്‌ ഗ്രൗണ്ടിലും കിഴക്കേ പാലയാട് കൈരളി വായനശാല വഴി വരുന്നവർ അണ്ടലൂർ കള്ളുഷാപ്പിന് സമീപമുള്ള പാർക്കിങ്‌ ഗ്രൗണ്ടിലും വാഹനം നിർത്തണം. ചിറക്കുനി ഭാഗത്തുനിന്ന്‌ വരുന്നവർ പൂവാടൻ പ്രകാശൻ സ്മാരകത്തിന് സമീപത്തുള്ള പാർക്കിങ് ഗ്രൗണ്ടിലും മേലൂരിൽനിന്ന്‌ സർവകലാശാല കേന്ദ്രം വഴി വരുന്നവർ അണ്ടലൂർ ബാലവാടിക്ക് സമീപവും … Read more

വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിലേൽപ്പിച്ചു

വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിലേൽപ്പിച്ചു

ചൊക്ലി : സ്റ്റാൻഡിൽനിന്ന് വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിനെ ഏൽപ്പിച്ചു.താഴെ ചൊക്ളിയിലെ ഓട്ടോ ഡ്രൈവർ കവിയൂരിലെ പറമ്പത്ത് മീത്തൽ സുരേഷ്ബാബുവാണ് ചൊവ്വാഴ്ച വീണുകിട്ടിയ തുക ചൊക്ലി പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. കരിയാട് പുളിയനമ്പ്രത്തെ ഒ.പി. ഹൗസിൽ അൻവർ സാദത്ത് പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ചൊക്ലി സബ് ഇൻസ്പെക്ടർ എം. സവ്യസാചിയുടെ സാന്നിധ്യത്തിൽ സുരേഷ്ബാബു പണം കൈമാറി.

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

കണ്ണൂർ : ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാരിൽ സമ്മർദം ചെലുത്താൻ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തയ്യാറാകണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആവശ്യപ്പെട്ടു. പങ്കില്ലെന്ന് പറഞ്ഞതുകൊണ്ടോ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ടോ കാര്യമില്ല. പാർട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഓരോ കൊലപാതകവും നടന്നത് പെട്ടെന്നുണ്ടായ പ്രകോപനത്താലല്ലെന്നും സി.പി.എം. നേതൃത്വം ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരെ ഉപയോഗിച്ച് നടത്തിയതാണെന്നും വ്യക്തമാണ്. കാണാമറയത്ത് നിൽക്കുന്ന ആസൂത്രകരെ പുറത്ത് കൊണ്ടുവരാൻ ആകാശ് തില്ലങ്കേരിയെ വിശദമായി ചോദ്യം ചെയ്താൽ സാധിക്കും-എൻ.ഹരിദാസ് പ്രസ്താവനയിൽ … Read more