തലശേരി . തലശേരിയിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കള്ളപണം കണ്ടെത്താൻ കേന്ദ്ര ഏജൻസി റെയ്ഡ്. നവാസ് മേത്തർ എന്ന മാധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിലും വീട്ടിലും ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ് നടത്തുകയായിരുന്നു. വൻ തോതിൽ കള്ളപണം ബിനാമികളിൽ നിന്നും ഇയാൾ ശേഖരിച്ചു എന്നാണ് ചില ഓൺലൈൻ മാദ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്
നവാസ് മേത്തര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായും പി.ഡി.പി, സിപിഎംമായും അടുത്ത ബന്ധമുണ്ടെന്നാണ് പറയുന്നത്. രാഷ്ട്ര ദീപികയിലെ തലശ്ശേരിയിലെ പ്രാദേശിക ലേഖകനാണ് നവാസ് മേത്തര്‍. തുച്ഛമായ തുക ശമ്പളമായി ലഭിക്കുന്ന ഒരു പ്രാദേശിക ലേഖകന്‍ എങ്ങിനെ വര്‍ഷങ്ങള്‍ കൊണ്ട് കോടികള്‍ സമ്പാദിച്ചു എന്നത് പത്ര പ്രവർത്തകർക്കിടയിൽ വലിയ ചോദ്യം ആയി മാറുകയാണ് . നവാസ് മേത്തറുടെ സഹോദരന്‍ നിസാര്‍ മേത്തറുടെ വീട്ടിലും റെയ്ഡ് നടന്നു. ഇ ഡിക്ക് നവാസ് മേത്തറേ കുറിച്ച് നിരവധി പരാതികളാണ് നേരത്തെ കിട്ടിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് വളരെ നിര്‍ധനാവസ്ഥയില്‍ നിന്നും നവാസ് മേത്തര്‍ കോടികളുടെ സാമ്രാജ്യം ഉണ്ടാക്കിയതത്രെ.
black-money-benami-raid-on-nawaz-mehters-house